22-04-2018

​അണ്ടർ-17 ലോകകപ്പ്: സെമിയിൽ ബർത്ത് ഉറപ്പിച്ച് മാലി

Sports | ഗുവാഹാട്ടി


 അണ്ടർ-17 ലോകകപ്പിൽ മാലി സെമിയിലെത്തുന്ന ആദ്യ ടീമായി. മഴയിൽ കുതിർന്ന ആദ്യ സെമിയിൽ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാലി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ ഹദ്ജി ഡ്രാമയിലൂടെ മാലിയാണ് ആദ്യ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ഘാന പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. 63ആം മിനിറ്റിൽ രണ്ടാം ഗോളും നേടി മൗസ്സ ടെറോറ മാലിയുടെ ലീഡുയർത്തി.പന്തിനായി ബോക്‌സ് വിട്ടിറങ്ങിയ ഘാന ഗോൾകീപ്പറിൽ വഴുതി സ്‌ട്രൈക്കറുടെ കാലിലെത്തിയ ബോൾ ടെറോറ വലയിലെത്തിക്കുകയായിരുന്നു. പെനാൽറ്റിയിലൂടയാണ് ഘാന ഏക ഗോൾ തിരിച്ചടിച്ചത്. കുദൂസ് മുമ്മദാണ് പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചത്.


Loading...