15-08-2018

​വാട്സ് ആപ്പ് വീണു. ലോകം നിശ്ചലമായി

Tech | കൊച്ചി


പരസ്പരം മെസ്സേജുകൾ കൈമാറാൻ സാധിക്കാതെ മനുഷ്യർ നിശ്ച്ചലരായ മണിക്കൂറുകളാണ് കടന്നു പോയത്. ഓഫീസിൽ ജോലികളും പഠനവും മീറ്റിങ്ങുകളും എന്നുവേണ്ട നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാഗമായി മാറിയിരിക്കുകയാണ് വാട്ട്സ്ആപ്പ് എന്ന മെസ്സേജിംഗ് സംവിധാനം.  ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ വാട്ട്സ് ആപ് ഇന്ന് മണിക്കൂറുകൾ നിശ്ചലമായി. പലർക്കും മാനസീക അസ്വാസ്ഥ്യം അനുഭവപ്പെട്ടു.

Inline images 1

2009 ൽ ആണ് വാട്സാപ്പ് രംഗ പ്രവേശനം ചെയ്യുന്നത്.പിന്നീട് വാട്സാപ്പിനെ ഫേസ്‌ബുക്ക് വിലക്കെടുക്കുകയുണ്ടായി. ഇന്ന് രാവിലെ  ഇന്ത്യ ,യൂറോപ്യൻ രാജ്യങ്ങൾ, വിയറ്റ്‌നാം, ഇറാഖ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണ് മണിക്കൂറുകളോളം വാട്സാപ്പ് സേവനം നിശ്ചലമായത്. 

വാട്സാപ്പിനുണ്ടായ ബോധക്ഷയം കേരളത്തിലടക്കം ഉള്ള പലരുടെയും ദിനചര്യ തന്നെ മാറ്റിക്കളഞ്ഞു. പലരും ഫേസ്‌ബുക്ക് ട്വിറ്റര് തുടങ്ങിയ മറ്റു ആശയവിനിമയ സൗകര്യങ്ങളിലേക്ക് ആ സമയം മാറ്റി വച്ചു. അവർ പരസ്പരം ആശങ്കകൾ പങ്കുവച്ചു. വാട്സാപ്പിനെ സംബന്ധിച്ച് സ്റ്റാറ്റസുകളും ട്വീറ്റുകളുമായി അനേകം പേർ സോഷ്യൽ മീഡിയകളിൽ സങ്കടം പങ്കുവച്ചു . എന്നാൽ മണിക്കൂറുകൾക്കകം സൈറ്റ് വീണ്ടും പ്രവർത്തനക്ഷമമായി. ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണമാണോ പ്രശ്നം ഉണ്ടാക്കിയതെന്ന് വ്യക്തമായിട്ടില്ല.   സെർവർ ഡൗൺ ആയതാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇതുവരെയും വാട്സ്ആപ്പിൽ നിന്നും ഔദ്യോഗികമായ പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.


Loading...