15-08-2018

​ടിവിഎസ് അവതരിപ്പിക്കുന്നു; പാവങ്ങളുടെ ഹാര്‍ലി ഡേവിഡ്‌സണ്‍

Tech | കൊച്ചി


ഇരുചക്ര വാഹന നിര്‍മാണത്തില്‍ മുന്‍നിരയില്‍ ഉള്ള ടി വി എസ് പുതിയ ക്രൂയിസര്‍ ബൈക്ക് അവതരിപ്പിക്കുന്നു .  സെപ്പലിൻ  (zeppelin) എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് നോയിഡയിൽ നടന്ന ഓട്ടോ എക്സ്പോ യിലാണ് പ്രദർശിപ്പിച്ചത് .ബജാജ് അവഞ്ചർ , സുസുക്കി ഇൻട്രൂഡർ ഇവയാണ് സെപ്പലിനു  മത്സരിക്കേണ്ടിവരുന്ന എതിരാളികൾ .

ടിവിഎസ്  സെപ്പെലിനെ ശക്തിപ്പെടുത്തുന്നത് 220 സിസി, സിംഗിൾ സിലിണ്ടർ എൻജിനും റീജെനെറേറ്റിംഗ്   സ്റ്റാർട്ടർ  സിസ്റ്റവുമാണ്.48V ലിഥിയം അയൺ  ബാറ്ററിയുമായിൽ  1200 വാട്സ് പവർ സൃഷ്ട്ടിക്കുന്ന   റീജനറേഷൻ അസിസ്റ്റന്റ് മോട്ടോർ ആണ് റീ ജനറേറ്റിംഗ് സ്റ്റാർട്ടർ സിസ്റ്റം. വാഹനം സ്റ്റാർട്  ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ എന്ജിന് ഒപ്പം പ്രവർത്തിച്ച് കൂടുതൽ ശക്തി പകരുന്നു.പുതിയ ടി.വി.എസ് ക്രൂയിസറിന്റെ പ്രകടനശേഷി വർദ്ധിപ്പിക്കുന്നത്  ഇ-ബൂസ്റ്റ് ഫങ്ഷനാണ്. എൻജിൻന്റെ ശക്തിയോ, ടോർക്കോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എങ്കിലും 220cc  എൻജിനും ടിവിഎസ് ഒരുക്കിയിരിക്കുന്ന ഇ-ബൂസ്റ്റ് ഫങ്ക്ഷനും നിരാശപ്പെടുത്താത്ത പ്രകടനം  കാഴ്ചവയ്ക്കും എന്ന് പ്രതീക്ഷിക്കാം .   

ചതുരാകൃതിയിലുള്ള LED ഹെഡ് ലാമ്പും , ഫ്ളാറ്റ് ഹാൻടിൽ ബാറും,  അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും  കൂടാതെ സ്മാർട്  ബയോ-കീ സവിശേഷത, എച്ച്ഡി ആക്ഷൻ ക്യാമറ, ഓൺലൈൻ കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയും ഈ ബൈക്കിൽ ഉണ്ട് . കാലുകൾ നീട്ടി വെക്കാവുന്ന സീറ്റിംഗ് പൊസിഷനും ഫൂട്ട്  റെസ്റ്റും സുഖകരമായ ദീർഘ യാത്രക്ക് സഹായിക്കും. 

ബൈക്കുകളിൽ സാധാരണ ഉപയോഗിക്കുന്ന ചെയിൻ സ്പ്രോക്കറ്  സംവിധാനത്തിന് പകരം സൂപ്പർ ബൈക്കുകളിൽ മാത്രം കാണുന്ന  ബെൽറ്റ് ഡ്രൈവ് സംവിധാനമാണ് ടി.വി.എസ് സെപ്പെലിൽ ഉപയോഗിക്കുന്നത്.നിശബ്ദ സവാരിയും കുറഞ്ഞ അറ്റകുറ്റപ്പണിയും ആണ് അതിന്റെ നേട്ടം .  . ഡ്യുവൽ ചാനൽ എബിഎസ് (ആൻറി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ആണ് ഇതിലുള്ളത്. ഉൽപ്പാദനം ആരംഭിക്കുന്നതിന് ഒന്നോ രണ്ടോ വർഷമെടുക്കും എങ്കിലും കാഴ്ചയിലും കരുത്തിലും പാവങ്ങളുടെ ഹാർലിഡേവിസൺ  എന്ന് വിളിക്കാവുന്ന  സെപ്പിലിന്  വേണ്ടി കാത്തിരിക്കുന്നതിൽ തെറ്റില്ല, 


Loading...