15-08-2018

​കമലാ സുരയ്യക്ക് സമർപ്പിച്ച് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ

Tech | കൊച്ചി :


ഗൂഗിൾ ഒരു ഡൂഡിൽ നൽകി കമലാസുരയ്യയെ ആദരിച്ചു .ഇന്നത്തെ ഗൂഗിൾ (ഇന്ത്യൻ) ഹോം പേജിൽ കമല ദാസ് എന്ന ഇംഗ്ലീഷ് എഴുത്തുകാരിയുടെ ചിത്രമാണ് നൽകിയിട്ടുള്ളത്…. ‘ഗൂഗിൾ ഡൂഡിൽ’*** എന്നത് അറിയപ്പെടുന്നു. ഇത് മുഖ്യമായും ഇവരുടെ ഇംഗ്ലീഷ് രചനയെ അടിസ്ഥാനമായി ആണുള്ളത്. ജന്മദിനം/ ഓർമ്മദിനം/ അവാർഡ് വാർഷികം പോലുള്ള ദിനങ്ങളിൽ ആണ് ഇത്തരം ഡൂഡിൽ പ്രസിദ്ധികരിക്കുക എങ്കിലും ഇന്ന് കമല സുരയ്യയെ സംബന്ധിച്ച് യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു ദിനമാണ്.ആമി എന്ന സിനിമയെ ചൊല്ലിയുണ്ടായ വിവാദമാണോ ഇതിന് പിന്നിലെന്നും ചിലർ സംശയിക്കുന്നു 

 
ആർട്ടിസ്റ് മഞ്ജിത് താപ്പ യാണ് ഈ ചിത്രം വരച്ചത്. ദേശിയ പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകൾ ഇത് വൻ വർത്തയാക്കിയിട്ടുണ്ട്. 

ചിലപ്പോൾ ചില വിശേഷ ദിനങ്ങൾ ഓർമ്മപ്പെടുത്താനും ആഘോഷിക്കാനും ആണ് ‘ഗൂഗിൾ’ ലോഗോയിൽ രസകരവും വിസ്മയവും മാറ്റങ്ങൾ, സ്വമേധയാ വരുത്തി ‘ഡൂഡിലു’കൾ പ്രദർശിക്കാറുള്ളത്. (‘ഡൂഡിൽ’ എന്നവാക്കിനു ‘കുത്തിവര’ എന്നാണ് യഥാർഥ അർഥം.) ആഘോഷ/ അവധി ദിനങ്ങൾ, വാർഷികങ്ങൾ, പ്രശസ്തരായ കലാകാരന്മാർ, പയനിയർമാർ, ശാസ്ത്രജ്ഞർ എന്നിവരുടെ ആഘോഷങ്ങൾ തുടങ്ങിയവയ്ക്കാണ് സാധാരണ ഗൂഗിൾ ‘ഡൂഡിൽ’ നൽകാറുള്ളത്.


Loading...