22-04-2018

​കൗമാര ലോകകപ്പ് ഇംഗ്ലണ്ടിലേക്ക്

Sports | കൊൽക്കത്ത


ചരിത്രത്തിലാദ്യമായി ഇന്ത്യ അരങ്ങൊരുക്കിയ അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഇംഗ്ലണ്ടിലേക്ക്. കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് യൂറോപ്യൻ ചാംപ്യൻമാരായ സ്പെയിനിനെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ലോകകിരീടത്തിൽ മുത്തമിട്ടത്. സെർജിയോ ഗോമസിന്റെ (10, 31) ഇരട്ടഗോൾ മികവിൽ ലീഡെടുത്ത സ്പെയിനിനെ പിന്നീട് അഞ്ചു ഗോൾ തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ആദ്യപകുതിയിൽ സ്പെയിൻ 2–1നു മുന്നിലായിരുന്നു.‌

ഇംഗ്ലണ്ടിനായി ഫിൽ ഫോഡൻ (69, 88) ഇരട്ടഗോൾ നേടി. റയാൻ ബ്രൂസ്റ്റർ (44), ഗിബ്സ് വൈറ്റ് (58), മാർക്കോ ഗുവേഹി (84) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു ഗോളുകൾ നേടിയത്. രണ്ടു ഹാട്രിക് ഉൾപ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം റയാൻ ബ്രൂസ്റ്ററാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. ബ്രൂസ്റ്റർ ഗോൾഡൻ ബൂട്ടും ഇംഗ്ലണ്ടിന്റെ തന്നെ ഫിൽ ഫോഡൻ ഗോൾഡൻ ബോളും സ്വന്തമാക്കി. ഈ വിജയത്തോടെ ഈ വർഷമാദ്യം നടന്ന യൂറോ അണ്ടർ 17 ഫൈനലിൽ സ്പെയിനിനോടേറ്റ തോൽവിക്കും ഇംഗ്ലണ്ട് പകരം വീട്ടി. അന്ന് പെനല്‍റ്റി ഷൂട്ടിലായിരുന്നു സ്പെയിനിന്റെ ജയം.


Loading...