26-02-2018

​മെസി മിന്നി ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

Sports | നൗകാമ്ബ്


സ്പാനീഷ് ലീഗില്‍ ലയണല്‍ മെസി നാലുഗോളുകളടിച്ച് മിന്നിയ മത്സരത്തില്‍ ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം. ഐബറിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പിച്ചത്.
 
കളിയുടെ  20 ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച  മെസ്സി ബാഴ്‌സയുടെ അക്കൗണ്ട് തുറന്നു്. തുടര്‍ന്ന്പൗളീഞ്ഞോയുടെ ഗോളില്‍ ആദ്യ പകുതിയില്‍ 2-0 ലീഡായിരുന്നു ബാഴ്‌സക്ക്.  രണ്ടാം പകുതിയില്‍ 59, 62, 87 മിനിറ്റുകളിലായിരുന്നു മെസിയുടെ മറ്റ് ഗോളുകള്‍. ഡേവിഡ് സുവാരസായിരുന്നു ടീമിന്റെ മറ്റൊരു സ്‌കോറര്‍. ഐബറിയുടെ ആശ്വാസഗോള്‍ എന്റിച്ചിന്റെ വകയായിരുന്നു. മെസ്സി സ്വന്തം മൈതാനത്ത് നേടിയ ഗോളുകളുടെ എണ്ണം 301 ആയി. നാലു മത്സരങ്ങളില്‍ നിന്നും മെസ്സി ഇതുവരെ ഒമ്ബത് ഗോളുകള്‍ നേടി ഈ സീസണില്‍ ഒന്നാമതാണ്.
 
സ്വന്തം തട്ടകത്തില്‍ ബാഴ്‌സ എല്ലാതരത്തിലും മേധാവിത്വം പുറത്തെടുത്തു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സ വ്യക്തമായ ലീഡ് നേടി. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാള്‍ അഞ്ച് പോയിന്റിന്റെ ലീഡാണ് ബാഴ്‌സക്ക്. മറ്റൊരു മത്സരത്തില്‍ വലന്‍സിയ മലാഗയെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മുന്‍ വെസ്റ്റ്ഹാം സ്‌ട്രൈക്കര്‍ സിമോണ്‍ സക്ക ഒമ്ബത് മിനിറ്റിനിടെ മൂന്ന് ഗോളുകള്‍ നേടി. സാന്റിമിനയും പകരക്കാരനായി എത്തിയ റോഡ്രിഗോയുമാണ് മറ്റ് സ്‌കോറര്‍മാര്‍.


Loading...