25-04-2018

​കെ.പി. രാഹുല്‍ അണ്ടര്‍ 19 ടീമില്‍

Sports | ന്യൂഡല്‍ഹി


മലയാളി താരം കെ.പി. രാഹുലിന് അണ്ടര്‍ 19 സാധ്യത ടീമിലേക്ക് തെരഞ്ഞെടുത്തു. 29 അംഗ സാധ്യത ടീമിലാണ് രാഹുലിനും ഇടംപിടിച്ചത്. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെയാണ് മറ്റൊരു നേട്ടം രാഹുലിന് തേടിയെത്തിയത്.
അടുത്ത മാസം സൗദിയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് യോഗ്യത റൗണ്ടിലേക്കാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. രാഹുലിന് പുറമെ അണ്ടര്‍ 17 ടീമിലെ 17 താരങ്ങളും സാധ്യത പട്ടികയിലുണ്ട്.

ഈ ബുധനാഴ്ച്ചയാണ് ഇന്ത്യന്‍ ടീം സൗദിയിലേക്ക് പുറപ്പെടും. അടുത്ത നാലിന് സൗദിയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ആറ്, എട്ട് തീയതികളില്‍ യമന്‍, തുര്‍ക്ക്മെനിസ്ഥാന്‍ തുടങ്ങിയ ടീമുകള്‍ക്കെതിരെയും ഇന്ത്യന്‍ ടീം കളിക്കും. അണ്ടര്‍ 17 ലോകകപ്പില്‍ മൂന്ന് മത്സരവും തോറ്റെങ്കിലും പ്രതീക്ഷയ്ക്ക് വകയുളള പ്രകടനമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ കാഴ്ച്ചവെച്ചത്.


Loading...