17-08-2018

​ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യത്തെ മിക്സഡ്‌ ടീം ചരിത്രം തിരുത്തിയത് അക്ഷയ

Sports | ക​ണ്ണൂ​ർ


ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യത്തെ മിക്സഡ്‌ ടീം ഗ്രൌണ്ടില്‍ ഇറങ്ങി. കണ്ണൂർ സ്വദേശിനി അക്ഷയയിലൂടെയാണ് ചരിത്രം മാറ്റിക്കുറിച്ചത്. കണ്ണൂരിൽ നടക്കുന്ന ജില്ലാ ലീഗിലാണ് ലോകത്തിലെ തന്നെ ആദ്യത്തെ മിക്സഡ് ടീം കളിക്കളത്തിലിറങ്ങിയത്.

ക​ണ്ണൂ​ർ ജി​ല്ല ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ (സി.​ഡി.​സി.​എ) സം​ഘ​ടി​പ്പി​ച്ച  ജി​ല്ല ലീ​ഗ്​ ക്രി​ക്ക​റ്റി​ൽ ഇടം പിടിച്ച 19കാ​രി എ. ​അ​ക്ഷ​യ ആണ് ഈ ച​രി​ത്രം​കു​റി​ച്ചത്  . ലീ​ഗ്​ ക്രി​ക്ക​റ്റി​ൽ മി​ക്​​സ​ഡ്​ ടീ​മി​ന്​ വി​ല​ക്കി​ല്ലെ​ങ്കി​ലും ഇതുവരെ പുരുഷന്മാര്‍ക്ക് ഒപ്പം വനിതകള്‍ ക്രിക്കറ്റ് മൈതാനത് ഇറങ്ങിയിട്ടില്ലായിരുന്നു. അതാണ്‌ ​ ചൊ​വ്വാ​ഴ്​​ച ന​ട​ന്ന ജി​ല്ലാ ബി ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​​​െൻറി​ൽ ചേ​റ്റം​കു​ന്ന്​ കോ​സ്​​മോ​സ്​ ക്ല​ബും അ​വ​രു​ടെ താ​ര​മാ​യി അ​ക്ഷ​യ​യും തി​രു​ത്തി​യ​ത്.

ടെന്നീസിലെ പോലെ ക്രിക്കറ്റിലും മിക്സഡ്‌ ടീം വേണം എന്ന്  ബോളിവുഡ് നടന്‍ അക്ഷയ കുമാര്‍ കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടിരുന്നു . ആ​ദ്യ​മാ​യാ​ണ് ഒരു ​ വ​നി​താ ​താ​രം ലീ​ഗ്​ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ൽ ബാ​റ്റേ​ന്തി​യ​ത്. 2012ല് അ​ണ്ട​ര്‍ 16 സം​സ്ഥാ​ന ടീ​മി​ലി​ടം നേ​ടി​യ അ​ക്ഷ​യ നി​ല​വി​ല്‍ സംസ്ഥാ​ന സീ​നി​യ​ര്‍ ട്വ​ന്​റി ട്വ​ന്​റി, അണ്ടർ  23 ടീ​മി​ലും അം​ഗ​മാ​ണ്. 

ബാ​റ്റി​ങ്ങി​നു പു​റ​മേ ഒാ​ഫ്​ സ്​​പിൻ  ബൗ​ളർ കൂ​ടി​യാ​ണ്​. ക്രി​ക്ക​റ്റി​​​​ന്റെ ഇൗ​റ്റി​ല്ല​മാ​യ ത​ല​ശ്ശേ​രി​യി​ലെ പെ​രു​ന്താ​റ്റി​ല്‍ സ്വ​ദേ​ശി​യാ​യ അക്ഷയ ക​ണ്ണൂ​ര്‍ ചി​ന്മ​യ ആ​ര്‍ട്​​സ്​ ആ​ന്‍​ഡ്​ സ​യ​ന്‍​സ്​ കോ​ള​ജില്‍​ മൂ​ന്നാം വർഷം ബി.​ബി.​എ വിദ്യാർത്ഥിനിയാണ്. വ​യ​നാ​ട്​ കൃ​ഷ്​​ണ​ഗി​രി സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ക്രി​ക്ക​റ്റ്​ ക്യാ​മ്പില്‍  ബു​ധ​നാ​​ഴ്​​ച മു​ത​ല്‍ അക്ഷയ പ​​ങ്കെടു​ക്കും.


Loading...