22-04-2018

നോർത്ത് ഈസ്റ്റ് യാത്ര; ഒന്നാം ഭാഗം

Entertainment |


പഠനം കഴിഞ്ഞ് തെക്ക് വടക്ക് നടക്കുന്ന സമയത്താണ് ഞങ്ങൾ നാലു കൂട്ടുകാർ നോർത്ത് ഈസ്റ്റ് തെണ്ടാൻ ബാഗും തൂക്കിയിറങ്ങുന്നത്. ഭൂപ്രകൃതി കൊണ്ടും സംസ്‌കാരം കൊണ്ടും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമാണ് നോർത്തീസ്റ്റ്. നിരവധി ഗോത്രങ്ങൾ, ഭാഷകൾ, വ്യത്യസ്തരായ മനുഷ്യർ, ഭക്ഷണ രീതികൾ, തുടങ്ങി അനേകം കാരണങ്ങളാൽ ഒരു നല്ല സഞ്ചാരകേന്ദ്രം ആണെങ്കിലും പ്രകൃതിക്ഷോഭങ്ങളാലും, അഭ്യന്തര സംഘർഷങ്ങളാലും എല്ലാ കാലത്തും അസ്വസ്ഥമായിരുന്ന നോർത്തീസ്റ്റ് ഒരേ സമയം സഞ്ചാരിക്ക് സ്വപ്നവും ദുസ്വപ്നവും ആണ്. അതുകൊണ്ട് തന്നെ കേട്ടുകേൾവികളിലും കെട്ടുകഥകളിലും നിഗൂഢത മുറ്റി നിന്ന ആ നാട്ടിലേക്കുള്ള യാത്രയിൽ ഞങ്ങൾ നാലു പേരിലും ഭയം നിറഞ്ഞ ഒരു ആകാംഷ കനപ്പെട്ട് നിന്നിരുന്നു. ആഗസ്ത് മാസമാണ്. നോർത്തീസ്റ്റിൽ കനത്ത മഴ പെയ്യുന്ന സമയം. ആസാമിലെ വെള്ളപ്പൊക്കവും അരുണാചലിലെ ഉരുൾപൊട്ടലും പ്രസിദ്ധമായിരുന്നത് കൊണ്ട് തന്നെ ആ സമയം അവിടെ പോകുന്നത് അപകടകരമാണെന്ന് പല മുന്നറിയിപ്പുകളും കിട്ടിയിരുന്നു. പക്ഷേ തവാങ്ങിലെ മലനിരകളിൽ തണുത്ത കാറ്റടിക്കുമ്പോൾ, ചിറാപുഞ്ചിയിൽ മഴ കനക്കുമ്പോൾ, ഉള്ളിലെ സഞ്ചാരിക്ക് എങ്ങനെ വെറുതെയിരിക്കാനാകും.

Read more at: http://ml.naradanews.com/2016/09/north-east-travelogue/Loading...