15-08-2018

​കേന്ദ്രമന്ത്രിയെ കാണാനില്ല കാണുന്നത് വിദ്വേഷ പരാമർശങ്ങൾ നടത്തുവാൻ മാത്രം എന്ന് വോട്ടർമാർ

National | ന്യൂഡല്‍ഹി


കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് കാണിച്ച് ബീഹാറില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കേന്ദ്ര സഹമന്ത്രി ഗിരിരാജ് സിങിനെ കാണാനില്ലെന്ന് കാണിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നവാദയിലെ രാജൗലിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഹിന്ദിയിലാണ് പോസ്റ്ററുകളുള്ളത്. ‘കേന്ദ്രമന്ത്രിയെ കാണാനില്ല; കണ്ടെത്തുന്നവര്‍ക്ക് 11,000 രൂപ പാരിതോഷികം’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

ബീഹാറിലെ നവാദ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം പിയായ  ഗിരിരാജ് സിങ്, മോദി മന്ത്രിസഭയില്‍ ചെറുകിട-ഇടത്തരം വ്യവസായവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയാണ്
മന്ത്രിയുടെ മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. മണ്ഡലത്തിന്റെ വികസനത്തിനായി മൂന്നരവര്‍ഷത്തിനുള്ളില്‍ ഒരിക്കല്‍പ്പോലും പ്രാദേശിക വികസനഫണ്ടില്‍നിന്ന് മന്ത്രി പണം ചെലവഴിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

അതേസമയം,  ഗിരിരാജ് സിങിനോടുള്ള വൈരാഗ്യമാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് ബിജെപി പറഞ്ഞു. ഗിരിരാജ് സിംഗ് വർഗ്ഗീയ വിദ്വേഷ പ്രസംഗങ്ങളിലൂടെ വാർത്തകളിൽ ഇടപിടിച്ച കേന്ദ്രമന്ത്രിയാണ്. ഇദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങൾ നിരന്തരം ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.


Loading...