15-08-2018

​ദേശീയ പാതയോരത്തെ കള്ളുഷാപ്പുകള്‍ തുറക്കാം സുപ്രിം കോടതി

National | ന്യൂഡല്‍ഹി:


 ഉപാധികളോടെ ദേശീയ പാതയോരത്തെ കള്ളുഷാപ്പുകള്‍  തുറക്കാമെന്ന് സുപ്രിം കോടതി.  മദ്യ ശാലകൾക്ക് ഇളവു നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവില്‍ കള്ളു ഷാപ്പുകളും ഉള്‍പെടുമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. 
പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ 500ലധികം ഷാപ്പുകള്‍ കേരളത്തില്‍ തുറക്കും.

ദേശീയസംസ്ഥാന പാതയോരങ്ങളിലെ  മദ്യശാലകള്‍ അടക്കാൻ  നേരത്തേ സുപ്രിംകോടതി പൊതു താല്പര്യ ഹർജിയുടെ അടിസ്ഥാനത്തിൽ ഉത്തരവിട്ടിരുന്നു. പിന്നീട് മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും മദ്യശാലകള്‍ തുറക്കാമെന്ന് പഴയ ഉത്തരവ് ഭേദഗതി ചെയ്തു.

കള്ള്ഷാപ്പുകളെ കൂടി ഇതിലുള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് കള്ള്ഷാപ്പ് തൊഴിലാളികള്‍ സുപ്രീം  കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.


Loading...