21-06-2018

​ബാബരി മസ്ജിദ്: മുസ്ലിം സംഘടനകളുടെ മുഴുവൻ ഹരജികളും സുപ്രീം കോടതി തള്ളി

National | ന്യൂഡല്‍ഹി:


ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള മുസ്ലിം സംഘടനകളുടെ  മുഴുവന്‍ ഹരജികളും സുപ്രീംകോടതി തള്ളി. അന്തിമ വാദത്തിന് കേസിലെ യഥാര്‍ഥ കക്ഷികളെ മാത്രം അനുവദിച്ചാല്‍ മതിയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ചിന്റെ വിധി. കേസില്‍ കക്ഷിചേരാന്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയും  കോടതി തള്ളി.

2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 14 അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. തര്‍ക്കഭൂമി ഹര്‍ജിക്കാരായ മൂന്നുപേര്‍ക്കും തുല്യമായി വീതിച്ച് നല്‍കാനായിരുന്നു ഹൈക്കോടതി വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നീ കക്ഷികള്‍ക്ക് വീതിച്ച് നല്‍കാനാണ് കോടതി അന്ന് ഉത്തരവിട്ടത്. 

ഇതിനിടെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ വി എച്ച് പി ശക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധി മുന്നിൽ കണ്ട് അയോധ്യയിൽ നിന്നും പുറപ്പെട്ട രാമരാജ്യ രഥയാത്ര ഇപ്പോൾ കേരളത്തിൽ ആണ് പര്യടനം നടത്തുന്നത്. യാത്ര ഇന്നലെയാണ് കണ്ണൂരിൽ എത്തിയത്. 


Loading...