15-08-2018

​സുപ്രീം കോടതിയുടെ ചരിത്രം തിരുത്തി ജഡ്ജിയാവാൻ അഡ്വക്കേറ്റ് ഇന്ദു മൽഹോത്ര

National | ന്യൂ ഡൽഹി


സുപ്രീം കോടതിയയിലെ മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെയും ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീം കോടതി കോളേജിയം കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ഇന്ത്യാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത, അഭിഭാഷക സ്ഥാനത്ത് നിന്ന് നേരിട്ട് ഉന്നത നീതി പീഠത്തിൽ ജഡ്ജ് ആയി നിർദ്ദേശിക്കപ്പെടുന്നത്.

നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുകയാണെങ്കിൽ സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏഴാമത്തെ വനിതാ ജഡ്ജിയായിരിക്കും മൽഹോത്ര. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി ലുക്കൂർ, കുര്യൻ ജോസഫ് എന്നിവരടങ്ങുന്ന അഞ്ചംഗ ജഡ്ജി കൊളീജിയം ഈ രണ്ട് പേരുകൾ ഏകകണ്ഠമായാണ് ശുപാർശ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ആർ. ഭാനുമതി മാത്രമാണ് നിലവിൽ സുപ്രീം കോടതിയിൽ വനിതാ ജഡ്ജി ആയുള്ളത്. 

സ്വാതന്ത്ര്യാനന്തരം 39 വര്ഷങ്ങള്ക്കു ശേഷം 1989 ൽ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി ജസ്റ്റിസ് ഫാത്തിമ ബീവി നിയമിതനായി. ജസ്റ്റിസ് സുജാത മനോഹർ, ജസ്റ്റിസ് റുമാ പാൽ, ജസ്റ്റിസ് ജ്ഞാൻ സുധാ മിശ്ര, രഞ്ജന ദേശായി എന്നിവരാണ് അതിനു ശേഷം നിയമിതരായിട്ടുള്ള മറ്റു വനിതാ ജസ്റിസുമാർ. 


Loading...