17-08-2018

​ജനാധിപത്യ മൂല്യങ്ങളല്ല: സംഘ ഭക്തർക്ക് ചേരുന്നത് ഗോമാതാ- ഭാരത് മാതാ വിളികൾ : സഞ്ജീവ് ഭട്ട്

National | ബംഗളുരു:


 ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍, സംഘഭക്തര്‍ക്ക് ചേരുന്നത് ഗോമാത, ജയ് ഭാരത് മാതാ കീ വിളികളുമാണെന്ന് മുന്‍ ഐപിഎസ് ഓഫീസര്‍ സജ്ഞീവ് ഭട്ട്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒന്നിച്ച് നില്‍ക്കുന്നതിനെ ബിജെപി ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു, ഇതിനെ പരിഹസിച്ചുകൊണ്ടാണ് ഭട്ടിന്റെ പരാമര്‍ശം.

പാര്‍ലമെന്ററി നടപടിക്രമങ്ങളെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും, അവിശുദ്ധ സഖ്യങ്ങളെക്കുറിച്ചും, ഗവര്‍ണറുടെ വിശേഷാധികാരത്തെക്കുറിച്ചും സംഘ ഭക്തര്‍ ഇപ്പോള്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ശാന്തരായിരിക്കൂ ഭക്തരെ, നിങ്ങള്‍ക്ക് കൂടുതല്‍ ചേരുന്നത്, ഗോമാത, ഭാരത് മാതാ കീ ജയ്, സാലേ കത്വാ, തുടങ്ങിയ വാക്കുകളാണ്, ഭട്ട് ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ സ്വപ്‌നങ്ങള്‍ക്ക് കടുത്ത ആഘാതം ഏല്‍പ്പിക്കുന്നതായിരുന്നു കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ കടന്നുവരവ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ വജുഭായ് വാലയുടെ തീരുമാനം നിര്‍ണായകമാണ്. അതേസമയം അധികാരത്തിലെത്താന്‍ ജെഡിഎസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി ഊര്‍ജിതമാക്കി.


Loading...