26-02-2018

​അമിത്ഷായുടെ മകനെതിരെ ഇപ്പോൾ അന്വേഷണം വേണ്ട: ആർ എസ് എസ്

National | ന്യൂഡൽഹി


ബിജെപി അധ്യകഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായ്ക്കെതിരായ ആരോപണത്തില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അന്വേഷിക്കേണ്ടതുള്ളൂ എന്ന് ആര്‍എസ്‌എസ്.

അഴിമതി  ആരോപണം ഉണ്ടായാല്‍ ആര്‍ക്കെതിരെയാണിങ്കിലും അന്വഷണം നടത്താറുണ്ട് എന്നാല്‍ ജയ്ഷായ്ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഇല്ലെന്ന്  ആര്‍എസ്‌എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബലെ്ള പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് കുറ്റം തെളിയിക്കേണ്ടതെന്നും  പറഞ്ഞു . കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ കമ്പനിക്ക്  ഒറ്റ വര്‍ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ട്  പുറത്തുവന്നിരുന്നു 

കമ്പനിക്ക് ഈ കാലയളവിൽ ഉള്ള വരുമാനം എന്നത് രാജ്യസഭാ എംപിയും റിലയൻസ് ഇന്റസ്ട്രീസിന്റെ മുതിർന്ന ഉദ്ദ്യോഗസ്ഥനുമായ പരിമലൾ നത്വാനിയുടെ ബന്ധുവായ രാജേഷ് ഘണ്ടുവാലയുടെ  ഫിനാൻഷ്യൽ കമ്പനിയിൽ നിന്നും ലഭിച്ച 15.7 8 കോടി രൂപയാണ്.അതേസമയം നത്വാനിയുടെ കമ്പനിയുടെ കൈയ്യിലിരിപ്പ് വെറും 7 കോടി രൂപയായിരുന്നു.ഫിനാൻസ് കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ ഷായുടെ കമ്പനിക്ക് നൽകിയ കടത്തിന്റെ കണക്കുകൾ കാണിക്കാതിരുന്നതും ദുരൂഹമാണ്.

ഇതിനു മുൻപും രാഷ്ട്രീയക്കാരുടെ ബിസിനസ്സ് ബന്ധം വൻ അഴിമതികൾക്ക് ഉപയോഗപ്പെടുത്തിയത് നാം കണ്ടിട്ടുണ്ട്.കഴിഞ്ഞ യൂ പി എ ഗവണ്മെന്റ് കാലത്ത് സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വഡോദരയുമായി ബന്ധപ്പെട്ട അഴിമതിക്കഥകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
 
നേരത്തേ അമിത് ഷായുടെ വരുമാന വർദ്ധനയെ കുറിച്ച് റ്റൈംസ് ഓഫ് ഇന്ത്യയിൽ വന്ന സ്റ്റോറി മണിക്കൂറുകൾക്കകം അപ്രത്യക്ഷമായിരുന്നു. ബി.ജെ.പിയുടെ ഭയാനകമായ അഴിമതി കഥകളെല്ലാം തമസ്കരിക്കാൻ പാകത്തിനുള്ള മാധ്യമ- ക്രിമിനൽ നെറ്റ് വർക്ക് അവർക്കുണ്ട്.


Loading...