21-06-2018

​രാജ്യത്ത് ജനാധിപത്യം ഇല്ല; 105 ദിവസങ്ങൾക്ക് ശേഷം ജയിൽ മോചിതനായ അഖിൽ ഗോഗോയ്

National | ഗുവാഹത്തി


ബിജെപി ഭരണത്തിൻകീഴിൽ രാജ്യത്ത് ജനാധിപത്യം ഇല്ലെന്ന്  ദേശീയ സുരക്ഷാ നിയമ പ്രകാരം   (എൻഎസ്എ) അറസ്റ്റുചെയ്തതു 105 ദിവസങ്ങൾക്ക് ശേഷം മോചിതനായ കൃഷ്ണക് മുക്തി സംഗ്രാം സമിതി (കെ.എം.എസ്.എസ്) പ്രസിഡന്റ് അഖിൽ ഗോഗോയ്. അസ്സാം മുഖ്യമന്ത്രി സർബാനന്ദ സോണോവാൽ ഡൽഹി ആസ്ഥാനമായുള്ള നേതാക്കളുടെ കയ്യിലെ ഒരു പാവയായി പ്രവർത്തിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി അധികാരത്തിൽ വന്ന ശേഷം  ഈ രാജ്യത്ത് ജനാധിപത്യം ഇല്ല.  വിമർശനവും ജനാധിപത്യ പ്രക്ഷോഭങ്ങളും സർക്കാറിന്  സഹിച്ചില്ലെന്ന്  ബുധനാഴ്ച ഗോൽപാറ ജില്ലാ ജയിലിൽ നിന്നും മോചിതനായ ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു.

ആയുധമെടുക്കാൻ  ജനങ്ങളെ പ്രേരിപ്പിച്ചു എന്നാരോപിച്ചാണ്  സെപ്തംബർ 15 ന് ഗോഗോയ്യെ അറസ്റ്റ് ചെയ്തത്.. ഗോഗോയക്കെതിരായ കേസുകൾ റദ്ദാക്കാൻ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടു.

സർബാനന്ദ സോനവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാറിന്റെ  കടുത്ത വിമർശകനാണ്  ഗോഗോയ്. ബിജെപി-ആർഎസ്എസ് കൂട്ടുകെട്ട്  ബംഗ്ലാദേശിലെ ഹിന്ദുക്കളെ  ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ഭരണഘടനാ വകുപ്പുകളെ തകർക്കാനാണ് എന്ന് അദ്ദേഹം പറഞ്ഞു. "ബി.ജെ.പി-ആർഎസ്എസ് നേതൃത്വം ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദുക്കൾക്ക് പൗരത്വം നൽകണം എന്ന് പറയുമ്പോൾ  അത്  ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമായി മാത്രമല്ല, ആസ്സാമി  സംസാരിക്കുന്ന ജനതയെ സ്വന്തം നാട്ടിൽ  ന്യൂനപക്ഷമായി തള്ളിവിടുക കൂടിയാണ് , "അദ്ദേഹം പറഞ്ഞു.


ബംഗ്ലാദേശിലെ കുടിയേറ്റക്കാരെ അസമിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരും. ഞങ്ങൾ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ പേരുകൾ ഉൾപ്പെടാത്ത പൗരന്മാരുടെ ദേശീയ രജിസ്റ്ററിനു വേണ്ടി പോരാടും, "ഗൊഗോയ് പറഞ്ഞു.

 


Loading...