21-06-2018

​രാമരാജ്യ രഥയാത്ര കണ്ണൂരിൽ

National | കണ്ണൂർ


സംഘപരിവാർ സംഘടനയായ ശ്രീരാമ ദാസ മിഷൻ അയോധ്യയിൽ നിന്നും ആരംഭിച്ച രാമ രാജ്യ രഥ യാത്ര വൈകിട്ട് കണ്ണൂരിൽ പ്രവേശിച്ചു. നാല് സംസ്ഥാങ്ങൾ കടന്ന് കേരളത്തിൽ പ്രവേശിച്ച യാത്ര രാമേശ്വരം വഴി ഈ മാസം 25  ന് തിരുവനന്തപുരത്ത് സമാപിക്കും. 

രാമരാജ്യം പുനസ്ഥാപിക്കുക,  രാമ ക്ഷേത്രം നിർമിക്കുക,  സ്‌കൂൾ സിലബസിൽ രാമായണം ഉൾപെടുത്തുക പൊതു അവധി ഞായറിനു പകരം വ്യാഴം  ആക്കുക,  വിശ്വ ഹിന്ദു ദിനമായി ഒരു ദിവസം പ്രഖ്യാപിക്കുക   തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. അടുത്ത വര്ഷം നടക്കുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദു തീവ്ര വാദം പ്രചരിപ്പിച്ച്‌ സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കുക എന്ന ഉദ്യേശം ഉണ്ടോ എന്ന് അന്വേഷണ ഏജൻസികൾ അദ്വാനി നടത്തിയ  രഥ യാത്രയുടെ ചരിത്ര പശ്ചാത്തലത്തിൽ പരിശോധിക്കുന്നുണ്ട്. 

സമാപന ചടങ്ങിന്റെ ഭാഗമായി തലസ്ഥാനത് ശോഭായാത്രയും, ബിജെപി നേതാക്കളും,  ഹിന്ദു തീവ്ര വാദ സംഘടനകളുടെ നേതാക്കളും പങ്കെടുക്കുന്ന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.   


Loading...