15-08-2018

​യോഗിയുടെ നാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയെ പോലീസുകാരൻ പീഡിപ്പിച്ചു

National | നോ​യി​ഡ


വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയെ പോലീസുകാരൻ പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.  സെ​യി​ൽ​സ് ടാ​ക്സ് വ​കു​പ്പി​ലെ അ​ഖി​ലേ​ഷ് പ്ര​ധാ​ൻ എ​ന്ന കോ​ണ്‍​സ്റ്റ​ബി​ളാ​ണ് ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​ത്. ഗൗ​തം ബു​ദ്ധ​ന​ഗ​ർ ജി​ല്ല​യി​ലെ സു​ർ​ജാ​പൂ​രി​ൽ​നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ത​ന്‍റെ വീ​ടി​നു പു​റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ബാ​ലി​ക​യെ വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു ക​യ​റ്റി​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​സ​മ​യ​ത്ത് അ​ഖി​ലേ​ഷ് മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. ബാ​ലി​ക ബ​ഹ​മു​ണ്ടാ​ക്കി​യ​തോ​ടെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ അ​ഖി​ലേ​ഷ് ക​ട​ന്നു​ക​ള​ഞ്ഞു. 

പ​രാ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​തു​മി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇ​യാ​ൾ വീ​ണ്ടും തി​രി​ച്ചെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ഖി​ലേ​ഷി​നെ നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഉത്തർപ്രദേശിലെ സാമൂഹിക അരക്ഷിതാവസ്ഥയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നത്. നിരന്തരം ബലാൽസംഗങ്ങളും വ്യാജ ഏറ്റുമുട്ടലുകളും നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.


Loading...