26-02-2018

മുസാഫർനഗറിൽ മുസ്ലിം യുവതിയെ തോക്കിൻമുനയിൽ കൂട്ട ബലാൽസംഘം ചെയ്തു

National | മുസാഫർനഗർ


ഭര്‍ത്താവിന്‍റെയും കൈകുഞ്ഞിന്‍റെയും മുമ്ബില്‍ വെച്ച്‌ യുവതിയെ കൂട്ട പീഡനത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് 30 കാരിയായ യുവതിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ശിശുരോഗ വിദഗ്ധനെ കണ്ട് മടങ്ങുകയായിരുന്നു ദമ്ബതികള്‍. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ കാറിലെത്തിയ നാല് പേര്‍ ചേര്‍ന്ന് തടയുകയും തുടര്‍ന്ന് യുവതിയെ കരിമ്ബിന്‍ പാടത്തലേക്ക് വലിച്ച്‌ കൊണ്ട് പോയി പീഡിപ്പിക്കുകയും ആയിരുന്നു.

ഭര്‍ത്താവിനെ കെട്ടിയിട്ട ഇവര്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കത്തി വെച്ച്‌ കൊല്ലുമെന്ന് ഭീക്ഷണിപെടുത്തി. തുടര്‍ന്ന് നാല് പേരും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു. ഇതേ സമയം ഭര്‍ത്താവിനെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്തു. യുവതിയെയും ഭര്‍ത്താവിനെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.


Loading...