21-06-2018

​ചലോ ലക്നോ യോഗിയുടെ തലസ്ഥാനം വിറപ്പിക്കാന്‍ കിസാന്‍ സഭ

National | ലക്നോ


മുംബൈ ലോങ് മാര്‍ച്ചിനുശേഷം യോഗിയുടെ ഉത്തര്‍പ്രദേശിനെ വിറപ്പിക്കുവാന്‍ അഖിലേന്ത്യാ കിസാന്‍ സഭ എത്തുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍ സഭ സംഘടിപ്പിക്കുന്ന കര്‍ഷക മാര്‍ച്ച് ഈ മാസം 15ന് ആരംഭിക്കും. ‘ചലോ ലക്നൗ’ എന്നാണ് മാര്‍ച്ചിന് പേരിട്ടിരിക്കുന്നത്.മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് പുറപ്പെട്ട് കർഷകർ മുംബൈയിലെ ആസാദ് മൈതാനത്തെത്തി ബിജെപി സർക്കാറിനെ വിറപ്പിച്ചു സമര വിജയം നേടിയ അതേ  ദിവസം  അഖിലേന്ത്യാ കിസാൻ സഭ ഒഡിഷ നിയമസഭയ്ക്ക് മുന്നിലും പ്രക്ഷോഭത്തിന്‌ തിരി കൊളുത്തി. അടുത്ത ദിവസങ്ങളിൽ ഉത്തർപ്രദേശിലും കർഷക പ്രക്ഷോഭം ആരംഭിക്കുന്നതോടെ  രാജ്യത്ത് വൻ കർഷക മുന്നേറ്റത്തിനാവും വഴിയൊരുങ്ങുക.

ഇരുപത്തഞ്ച് വർഷത്തിലധികമായി തുടരുന്ന രാജ്യത്തെ നവലിബറൽ നയങ്ങൾ കാരണം ആത്മഹത്യ അല്ലാതെ മാർഗ്ഗമില്ലാതായ കർഷകർ സംഘടിച്ചു കൊണ്ട് പ്രക്ഷോഭത്തിനിറങ്ങുന്നത് കേന്ദ്ര സർക്കാരിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കർഷക പ്രക്ഷോഭങ്ങൾ നടക്കുകയുണ്ടായി, തമിഴ് നാട്ടിൽ നിന്നുള്ള കർഷകർ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ശക്തമായ സമരം നടത്തുകയും ഉണ്ടായി. 


Loading...