17-08-2018

​വാക്സിൻ കുത്തിവെപ്പ്: കർണാടകയിൽ മൂന്ന് കുട്ടികൾ മരിച്ചു

National | മാണ്ഡ്യ


 മാണ്ഡ്യ താലൂക്കിലെ ചിന്നഗിരി ദൊഡ്ഡി ഗ്രാമത്തിൽ നിന്നുള്ള മൂന്ന്  കുഞ്ഞുങ്ങൾ പെന്റാവാലന്റ് വാക്സിൻ കുത്തിവയ്പ് നൽകിയതിനെ തുടർന്ന്  വ്യാഴാഴ്ച മരിച്ചു. സംഭവം ഗ്രാമവാസികൾക്കിടയിൽ ഭീതി പടർത്തിയിട്ടുണ്ട്. 


രണ്ടു മാസം പ്രമുള്ള ഭുവനും ,രണ്ടര മാസം പ്രായമുള്ള പ്രീതവും ആണ് ആദ്യം മരിച്ചത്.പിന്നീട്  മറ്റൊരു കുട്ടിയുമാണ്  മരിച്ചത്.  ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടന്ന്  ഈ മൂന്ന്  കുട്ടികൾക്ക് ഒപ്പം ഹോളാലൂ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ സ്വീകരിച്ച ആറ് കുട്ടികളെക്കൂടി വിവിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയ്യാണ്. ഈ കുട്ടികൾ അപകട നില തരണം ചെയ്തു എങ്കിലും നിരീക്ഷണത്തിലാണ് എന്ന് ആരോഗ്യ ഡയറക്ടർ പി.എൽ. നടരാജൻ പറഞ്ഞു.  


ശിശുക്കളുടെ മരണത്തെത്തുടർന്ന് അവരുടെ ബന്ധുക്കളും, ജനങ്ങളും  മന്ദ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (MIMS) പ്രതിഷേധം  നടത്തി, വാക്സിനിലെ സുരക്ഷയും കാര്യക്ഷമതയും ചോദ്യം ചെയ്തു.  ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ  അശ്രദ്ധയാണെന്ന് ശിശുക്കളുടെ മരണത്തിനു കാരണം എന് അവർ ആരോപിച്ചു.

മാണ്ഡ്യ എംപി  സി.എസ്  പുത്തരാജു, ഡെപ്യൂട്ടി കമ്മീഷണർ എൻ. മഞ്ജുശ്രീ, എസ്‌പി  ജി. രാധിക എന്നിവരും മറ്റ് ഉദ്യോഗസ്ഥരും എം.ഐ.എം.എസ് സന്ദർശിക്കുകയും പ്രതിഷേധക്കാരോട് സംസാരിക്കുകയും ചെയ്തു. പ്രശ്നം ഗൗരവമായി കാണുമെന്ന് അധികാരികൾ ഉറപ്പ് നൽകിയതിനെത്തുടർന്ന് പ്രതിഷേധം പിൻവലിക്കപ്പെട്ടു.


Loading...