17-08-2018

​വീണ്ടും രഥചക്രം ഉരുളുമ്പോൾ... അന്ന് അദ്വാനിയെ അറസ്റ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ ഇന്ന് മോഡിയുടെ മന്ത്രി

National | ഡൽഹി


വീണ്ടും രഥയാത്ര വരുമ്പോൾ 28 വർഷം  മുൻപ് ഇന്ത്യയെ വർഗീയ കലുഷമാക്കി  ഉരുണ്ട അദ്വാനിയുടെ രഥ  ചക്രങ്ങൾ ബീഹാറിൽ നിശ്ചലമാക്കിയ ലാലു പ്രസാദ് യാദവും അന്ന് ജില്ലാ മജിസ്ടേറ് ആയിരുന്ന ആർ കെ സിങ്ങും ഓര്മയിലെത്തും.രാഷ്‌ടീയ കാറ്റു മാറി വീശിയപ്പോൾ ലാലു ഇന്ന് തീഹാർ ജയിലും ആർ കെ സിങ് മോദിയുടെ ഊർജ വകുപ്പ് മന്ത്രിയുമാണ്. രഥയാത്രയിലൂടെ ബിജെപിയെ അധികാരത്തിൽ എത്തിച്ച അദ്വാനി പിന്നീട്  ബിജെപിയിലെ പുരാവസ്തു ആയി എന്നത് മറ്റൊരു രാഷ്ട്രീയ വിധിവൈപരീത്യം. 

1975 ബാച്ചിലെ ഐഎസ് ഉദ്യോഗസ്ഥൻ ആയ ആർ കെ സിങ് സംസതിപുർ   ജില്ലാ മജിസ്‌ട്രേറ്റ്  ആയിരിക്കുമ്പോളാണ് എട്ടു  സംസ്ഥാങ്ങൾ  കടന്നു, നിയമ സംവിധാനത്തെ പോലും  വെല്ലുവിളിച്ച്, വിദ്വേഷ പ്രസംഗവും നടത്തി രഥത്തിലേറി  അദ്വാനി ബീഹാറിൽ എത്തുന്നത്. ആ യാഗാശ്വത്തെ പിടിച്ച് കെട്ടാനുള്ള വെല്ലുവിളി മുഖമന്ത്രി ലാലു പ്രസാദ് യാദവ് ഏൽപ്പിച്ചത് ആർ കെ സിംഗിനെ ആയിരുന്നു. ആർ എസ് എസ് പ്രവർത്തകർ കാവൽ നിന്നിരുന്ന വീട്ടിലെത്തി വാതിലിൽ മുട്ടി അറസ്റ് വാറന്റ് ഉണ്ടെന്നു അറിയിച്ച സിങ്, അദ്വാനിയെ കസ്റ്റഡിയിലെടുത്ത് പാറ്റ്നക്ക്  കൊണ്ടുപോയി.  

1975 ബാച്ച്​ ​െഎ.എ.എസുകാരനായ ആർ.കെ. സിങ്​ 2011 മുതൽ 2013 വരെ ആഭ്യന്തര സെക്രട്ടറിയായിരുന്നു. സംഝോത എക്​സ്​പ്രസ്​ സ്​ഫോടനക്കേസിൽ അസീമാനന്ദ അടക്കമുള്ളവരുടെ പേര്​ എടുത്തുപറഞ്ഞ്​ ഹിന്ദുത്വ ഭീകരതയെക്കുറിച്ച വിവരം പങ്കുവെച്ചും ആർ.കെ. സിങ്​ ശ്രദ്ധേയനായി. ആർ.എസ്​.എസുമായി അടുത്ത ബന്ധമുള്ള 10 പേർക്ക്​ ഇന്ത്യയിലെ വിവിധ ഭീകര ചെയ്​തികളിൽ ബന്ധമുണ്ടെന്ന്​ ആഭ്യന്തര സെക്രട്ടറിയായിരുന്ന അദ്ദേഹം വെളിപ്പെടുത്തി. 2013ലാണ്​ ബി.ജെ.പിയിൽ ചേർന്നത്​. ലോക്​സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ അര മണ്ഡലത്തിൽനിന്ന്​ ലോക്​സഭയിൽ എത്തി. 2014 ഇത് ബീഹാറിലെ അർറാഹ് ജില്ലയിൽ വൻഭൂരിപക്ഷത്തിനു വിജയിച്ച് ലോക്സഭയിലെത്തി.2017 ഇൽ  കേന്ദ്രമന്ത്രിയുമായി.

അധികാരത്തിൽ നിന്നും അകലെ ആയിരുന്ന ആ കാലത്ത് പോലും സഘ്പരിവാറിനെ തടയാൻ ലാലുപ്രസാദ് ഒഴികെ  ആരും ധര്യപെട്ടിട്ടില്ല. ഇന്ന് ഇന്ത്യയുടെ അധികാരം മുഴുവൻ കയ്യാളുന്ന സംഘപരിവാറിന്റെ രാമാ രാജ്യ യാത്ര തടയാൻ ആര് ധൈര്യപ്പെടും എന്ന ചോദ്യമാണ് ഉയരുന്നത്.       


Loading...