15-08-2018

രണ്ട് കോടി തന്നാൽ മതി, ഫേസ്‌ബുക്ക് വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് വിജയിപ്പിക്കാം. കോൺഗ്രസിനോട് കേംബ്രിഡ്ജ് അനലിറ്റിക്ക

National | ഡ​ൽ​ഹി


ഫേസ്ബുക് ഉപയോകതാക്കളുടെ വിവരങ്ങൾ ചോർത്തി കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിലും, ഇന്ത്യൻ തിരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്തിയ വി​വാ​ദ ക​ന്പ​നി കേംബ്രിഡ്ജ് അനാലിറ്റിക്ക എന്ന കമ്പനി 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​യ​വാ​ഗ്ദാ​ന​വു​മാ​യി  ക്ക കോ​ണ്‍​ഗ്ര​സി​നെ സ​മീ​പി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ. ദേ​ശീ​യ മാ​ധ്യ​മ​മാ​യ എ​ൻ​ഡി​ടി​വി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു ന​ൽ​കാ​മെ​ന്നും വോ​ട്ട​ർ​മാ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി ന​ൽ​കാ​മെ​ന്നു​മാ​യി​രു​ന്നു കേം​ബ്രി​ജ് അ​ന​ല​റ്റി​ക്ക​യു​ടെ വാ​ഗ്ദാ​നം. ര​ണ്ട​ര​ക്കോ​ടി രൂ​പ​യാ​യി​രു​ന്നു അ​ന​ല​റ്റി​ക്ക മു​ന്നോ​ട്ടു​വ​ച്ച ഈ ​പ​ദ്ധ​തി​ക്കി​ട്ട വി​ല. 

കേം​ബ്രി​ജ് അ​ന​ല​റ്റി​ക്ക​യു​മാ​യി ച​ർ​ച്ച ന​ട​ന്നി​രു​ന്നെ​ന്നും എ​ന്നാ​ൽ ക​രാ​റു​ക​ൾ ഒ​പ്പി​ട്ടി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. ഒ​രു വ്യ​വ​സാ​യ പ​ദ്ധ​തി മു​ന്നി​ൽ​വ​രു​ന്ന​തോ​ടെ ക​രാ​ർ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് ഡേ​റ്റ അ​ന​ല​റ്റി​ക്സ് വ​കു​പ്പ് മേ​ധാ​വി പ്ര​വീ​ണ്‍ ച​ക്ര​വ​ർ​ത്തി പ​റ​ഞ്ഞു.

50 പേ​ജു​ള്ള പ്രൊ​പ്പോ​സ​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി കേം​ബ്രി​ജ് അ​ന​ല​റ്റി​ക്ക കോ​ണ്‍​ഗ്ര​സി​നു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ച​ത്. സ​സ്പെ​ൻ​ഷ​നി​ലാ​യ കേം​ബ്രി​ജ് അ​ന​ല​റ്റി​ക്ക സി​ഇ​ഒ അ​ല​ക്സാ​ണ്ട​ർ നി​ക്സാ​ണ് പ്രൊ​പ്പോ​സ​ൽ കോ​ണ്‍​ഗ്ര​സി​നു സ​മ​ർ​പ്പി​ച്ച​തെ​ന്നാ​ണു സൂ​ച​ന. അ​ന്നു കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ജ​യ​റാം ര​മേ​ശ്, പി.​ചി​ദം​ബ​രം എ​ന്നി​വ​രു​മാ​യും കേം​ബ്രി​ജ് നി​ക്സ് ച​ർ​ച്ച ന​ട​ത്തി​യെ​ന്നും എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ, ചി​ദം​ബ​രം, ര​മേ​ശ് എ​ന്നി​വ​രോ​ട് ചാ​ന​ൽ പ്ര​തി​ക​ര​ണം ആ​രാ​ഞ്ഞെ​ങ്കി​ലും ഡേ​റ്റ അ​ന​ല​റ്റി​ക്സ് വ​കു​പ്പ് മേ​ധാ​വി പ്ര​വീ​ണ്‍ ച​ക്ര​വ​ർ​ത്തി​ടു​ടേ​താ​യി ല​ഭി​ച്ച​തു മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേം​ബ്രി​ജ് അ​ന​ല​റ്റി​ക്ക​യു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ത് മു​ന്പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും പ്ര​വീ​ണി​ന്‍റെ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

കേംബ്രിഡ്ജ്  അനലിറ്റിക ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത പുറത്ത് വന്ന സാഹചര്യത്തിൽ ഫേസ്‌ബുക്കിനെതിരെ ലോക വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്ന. വൻകിട കമ്പനികൾ ഉൾപ്പെടെയുള്ള ഉപയോക്താക്കൾ ഫേസ്ബുക് അകൗണ്ട് ഡിലീറ്റ് ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. പ്രതിരോധത്തിലായ ഫേസ്‌ബുക്ക് സിഇഒ മാർക് സുക്കർ ബർഗ് ഉപയോക്താക്കളോട് മാപ് പറയുകയും   കേംബ്രിഡ്ജ് അനാലിറ്റിക്കയെ ഫേസ്‌ബുക്കിൽ നിന്ന് നീക്കം  ചെയ്യുകയും ചെയ്തു.


Loading...