15-08-2018

ആണ്ടാളിനെതിരായ ദേവദാസി പ്രയോഗം തമിഴ് കവി വൈരമുത്തുവിനെതിരെ കേസ്; മാപ്പു പറഞ്ഞ് വൈരമുത്തു

National | കോയമ്പത്തൂര്‍


 മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പ്രശസ്ത തമിഴ് ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം പരാമർശത്തിൽ മാപ്പു പറഞ്ഞു വൈരമുത്തു രംഗത്തെത്തി. 

വൈഷ്ണവ വിശ്വാസികൾ ദേവിയായി കരുതുന്ന ഏഴാം നൂറ്റാണ്ടിലെ തമിഴ് ഭക്ത കവി ആണ്ടാളിനെ കുറിച്ച് ദേവദാസി എന്ന   പരാമര്‍ശം നടത്തിയെന്നാരോപിച്ചു ബി.ജെ.പി നേതൃത്വത്തിലുള്ള  ഹിന്ദു മുന്നണി പ്രവര്‍ത്തര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. രാജപാളയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഏറെ പ്രശസ്തമായ നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുള്ള വൈരമുത്തു ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവ് കൂടിയാണ്. ആണ്ടാള്‍ ദേവിയെപ്പറ്റി ഒരു പരിപാടിക്കിടെ വൈരമുത്തു പരാമര്‍ശം നടത്തിയെന്ന ആരോപണമുണ്ടായതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കപ്പെട്ടതും വൈരമുത്തുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതും.

വൈരമുത്തുവിനെതിരെ  പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് ബിജെപി സംസ്ഥാന പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി വനതി ശ്രീനിവാസൻ പറഞ്ഞു. 


Loading...