26-02-2018

വീനസിനെ കീഴടക്കി;മു​ഗു​രു​സക്ക് വിം​ബി​​ൾ​ഡ​ൺ കിരീടം.

Sports | ല​ണ്ട​ൻ


വിംബി​​ൾ​ഡ​ണി​ലെ പെ​ൺ​കി​രീ​ട​ത്തി​ന്​ യു​വ​ത്വ​ത്തിന്റെ  തി​ള​ക്കം. 37ാം വ​യ​സ്സി​ൽ സന്റെ​ർ കോ​ർ​ട്ടി​ൽ ജ​യി​ച്ച്​ ഗ്രാ​ൻ​ഡ്​​സ്​​ലാം ചാ​മ്പ്യ​ൻ​പ​ട്ട​ത്തി​ലെ മു​തി​ർ​ന്ന ജേ​ത്രി​യാ​വാ​നി​റ​ങ്ങി​യ വീ​ന​സ്​ വി​ല്യം​സി​ന്​ വീ​ണ്ടണ്ടുമൊ​രി​ക്ക​ൽ അ​ടി​തെ​റ്റി​യ​പ്പോ​ൾ സ്​​പെ​യി​നി​ന്റെ 23കാ​രി ഗ​ർ​ബി​ൻ മു​ഗു​രു​സ പു​തു ചാ​മ്പ്യ​ൻ. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ വെ​റും ഒ​രു മ​ണി​ക്കൂ​ർ 17 മി​നി​റ്റി​നു​ള്ളി​ലാ​യി​രു​ന്നു 15ാം റാ​ങ്കു​കാ​രി മു​ഗു​രു​സ​യു​ടെ ജ​യം. സ്​​കോ​ർ: 7-5, 6-0.  

ആ​ദ്യ സെ​റ്റി​ൽ തു​ട​ക്ക​ത്തി​ൽ ലീ​ഡ്​ പി​ടി​ച്ച്​ ച​രി​ത്ര ​ജ​യ​ത്തി​ന്റെ പ്ര​തീ​ക്ഷ ന​ൽ​കി​യ വീ​ന​സ്​ പ​ക്ഷേ, എ​ളു​പ്പ​ത്തി​ൽ ത​ള​ർ​ന്നു. വീ​ന​സ്​ ലീ​ഡ്​ ചെ​യ്യുമ്പോൾ തി​രി​ച്ച​ടി​ച്ച്​ ഒ​പ്പ​മെ​ത്തി​യ സ്​​പാ​നി​ഷ്​ താ​രം ടൈ​ബ്രേ​ക്ക​റി​നൊ​ടു​വി​ൽ സെ​റ്റ്​ ജ​യി​ച്ചു. ര​ണ്ടു ത​വ​ണ സെ​റ്റ്​ പോ​യ​ൻ​റി​ന്​ അ​രി​കി​ലെ​ത്തി​യ വീ​ന​സി​നെ ബ്രേ​ക്ക്​ ചെ​യ്​​താ​യി​രു​ന്നു മു​ഗു​രു​സ തി​രി​ച്ചെ​ത്തി​യ​ത്. എ​ന്നാ​ൽ, ര​ണ്ടാം സെ​റ്റി​ൽ ക​ളി​യു​ടെ ഗ​തി​മാ​റി. ഏ​ഴ്​ ഗ്രാ​ൻ​ഡ്​​സ്ലാം ജ​യി​ച്ച വീ​ന​സി​ന്​ താ​ളം തെ​റ്റി​യ​തോ​ടെ മു​ഗു​രു​സ മേ​ധാ​വി​ത്വം നേ​ടി. എ​തി​രാ​ളി​യു​ടെ സ​ർ​വ്​ ബ്രേ​ക്ക്​ ചെ​യ്​​ത്​ ആ​ദ്യ പോ​യ​ൻ​റ്​ നേ​ടി​യ സ്​​പാ​നി​ഷു​കാ​രി ഏ​ക​പ​ക്ഷീ​യ​മാ​യി​ത​ന്നെ സെ​റ്റ്​ ജ​യി​ച്ച്​ കി​രീ​ട​മ​ണി​ഞ്ഞു.


Loading...