15-08-2018

​കൊല്‍ക്കത്ത ചലച്ചിത്രോത്സവം ഡോ. ബിജു മികച്ച സംവിധായകന്‍

Entertainment | കൊല്‍ക്കത്ത


കൊല്‍ക്കത്ത ചലച്ചിത്രോത്സവം  ഡോ. ബിജു മികച്ച സംവിധായകന്‍.23മത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഡോ. ബിജു മികച്ച സംവിധായകന്‍. സൗണ്ട് ഓഫ് സൈലന്‍സ്എന്ന ചിത്രത്തിനാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയുടെ ബംഗാള്‍ ടൈഗര്‍ പുരസ്‌കാരമാണ് ഡോ. ബിജുവിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ചിത്രങ്ങളുടെ മത്സര വിഭാഗത്തില്‍ നിന്നാണ് പുരസ്‌കാരം. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ കൂടിയാണ് കൊല്‍ക്കത്തയില്‍ നടന്നത്. ഇറ്റാലോ സ്പിനെല്ലി, മുസ്തഫ ഫറൂഖി, ആഞ്ചെലോ ബയേണി എന്നിവരടങ്ങിയ ഇന്റര്‍നാഷനല്‍ ജൂറിയാണ് ഡോ. ബിജുവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

നേരത്തേ മോണ്‍ട്രിയല്‍ മേളയിലും കസാഖിസ്ഥാന്‍ യുറേഷ്യ ചലച്ചിത്ര മേളകളിലേക്കും സൗണ്ട് ഓഫ് സയലന്‍സ് തെരഞ്ഞെടുത്തിരുന്നു. ബിജുവിന്റെ ആദ്യ ഇതര ഭാഷാ ചലച്ചിത്രമാണ് സൗണ്ട് ഓഫ് സയലന്‍സ്. ഇംഗ്ലീഷിന് പുറമേ പഹാഡി, ഹിന്ദി, ടിബറ്റന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.




കേരളത്തില്‍ IFFKക്ക് തുടക്കമാകുന്ന ഡിസംബര്‍ 8ന് തിരുവനന്തപുരത്ത് സമാന്തരമായി സിനിമ റിലീസ് ചെയ്യും. IFFKയിലേക്ക് ചിത്രം തെരഞ്ഞെടുത്തിരുന്നില്ല. അതിനിടെയാണ് കൊല്‍ക്കത്ത മേളയില്‍ ചിത്രം മികച്ച പുരസ്‌കാരവും പ്രേക്ഷക പ്രീതിയും നേടുന്നത് എന്ന പ്രത്യേകതയുണ്ട്.

‘സ്വന്തം നാട്ടിലെ മേളയില്‍ ചിത്രം തെരഞ്ഞെടുക്കപ്പെടാത്തത് സങ്കടകരമാണ്. ഇത്തരം ഒഴിവാക്കലുകള്‍ ഇപ്പോള്‍ നിരന്തരം സംഭവിക്കുന്നത് കൊണ്ട് അതൊക്കെ അവഗണിക്കാനാണ് മനസ്സ് പറയുന്നത്.’-പുരസ്‌കാരത്തിന് ശേഷം ഡോ. ബിജു പ്രതികരിച്ചു.

ബുദ്ധ സന്യാസികളുടെ ജീവിത പശ്ചാത്തലത്തില്‍ ഒരു അനാഥ ബാലന്റെ കഥ പറയുന്ന ചിത്രമാണ് സൗണ്ട് ഓഫ് സയലന്‍സ്. ഹിമാചല്‍ താഴ് വരകളിലായിരുന്നു ചിത്രീകരണം. എകെ പിള്ളയാണ് നിര്‍മ്മാണം. എംജെ രാധാകൃഷ്ണനാണ് ക്യാമറ.

പ്രിയനന്ദന്റെ 'പതിരകാലം' പ്രധാന മത്സരവിഭാഗത്തിലേക്ക് തിരഞ്ഞടുക്കപ്പെട്ടിരുന്നു. ജനകീയ  സമരങ്ങളിൽ അണിനിചേരുന്ന വ്യക്തികളെയെല്ലാം തീവ്രവാദികളായി മുദ്രകുത്തുന്ന സാഹചര്യത്തിൽ  കേരളീയ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഭീതിയാണ് ചിത്രത്തിന്റെ പ്രമേയം.


Loading...