21-01-2018

​വി ടി ബലറാം എൽഎൽബി മാർക്ക് ലിസ്റ്റു തിരുത്തി

Kerala | കൊച്ചി


വി ടി ബലറാം എംഎൽഎ എൽഎൽബി പാസ്സായത്  തിരുത്തി ആണെന്ന ആരോപണം. ഫേസ്ബുക്കിലൂടെ മന്‍സൂര്‍ പാറമേല്‍ എന്ന വ്യക്തിയാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. തൃശൂര്‍ ലോ കോളേജില്‍ എല്‍എല്‍ബിക്ക് പടിക്കുമ്പോഴാണ് സംഭവം. എല്‍എല്‍ബിയുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബലറാമിന് കിട്ടിയത് 45 മാര്‍ക്ക്. ജയിക്കാന്‍ വേണ്ടതാകട്ടെ മിനിമം 50 മാര്‍ക്കും. ബല്‍റാം സ്ഥിരം 'കൊങ്ങി' സ്വഭാവം കാട്ടി പ്രിന്‍സിപ്പാളിനെ കൊണ്ട് മാര്‍ക്കി തിരുത്തി 70 ആക്കി നൈസായിട്ട് ജയിച്ചെന്നാണ് മന്‍സൂറിന്റെ ആരോപണം.

നിങ്ങള്‍ക്കൊരു രാജശേഖരന്‍ നായരെ ഓര്‍മയുണ്ടോ..? എന്ന് തുടങ്ങുന്നതാണ് മന്‍സൂര്‍ പാറമലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് . 2009 ആണ് കാലം. ബലറാമന്‍ അന്ന് തൃശൂര്‍ ലോ കോളേജില്‍ LLB ക്ക് പഠിക്കുകയാണ്. രാജശേഖരന്‍ നായര്‍ ആയിരുന്നു പ്രിന്‍സിപ്പാള്‍. LLB യുടെ ഒരു പേപ്പറായ മൂട്ട് കോര്‍ട്ടിന് ബലറാമന് കിട്ടിയത് 45 മാര്‍ക്ക്. ജയിക്കാന്‍ വേണ്ടതാവട്ടെ മിനിമം 50 മാര്‍ക്കും. ബലറാമന്‍ സ്ഥിരം കൊങ്ങി സ്വഭാവം കാട്ടി പ്രിന്‍സിപ്പളിനെ കൊണ്ട് മാര്‍ക്ക് തിരുത്തിച്ച്‌ വെറും 70 ആക്കി നെെസായിട്ട് ജയിച്ചങ്ങ് കയറി. എന്ന് മന്‍സൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എസ്‌എഫ്‌ഐ ക്കാര്‍ക്ക് സംഭവം കത്തി. മുന്‍ തൃശൂര്‍ ജില്ലാ ജോയിന്‍ സെക്രട്ടറി ആയിരുന്ന അരുണ്‍ റാവു യൂനിവേഴ്സിറ്റിക്ക് പരാതി കൊടുത്തു. സംഭവം സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ യൂനിവേഴ്സിറ്റി രാജശേഖരന്‍ നായരെ ഡീ പ്രമോട്ട് ചെയ്ത് സ്ഥലം മാറ്റിയെന്നും മന്‍സൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പത്ത് രൂപ മുടക്കി ഒരു ആര്‍ടിഐ കൊടുത്താല്‍ ആര്‍ക്കും കിട്ടാവുന്ന വിവരമാണിത്. ഇപ്പോ ഇതെന്തിന് പറയുന്നു എന്നാണേല്‍ ബലറാമന്‍ എന്നേലും ആത്മ കഥ എഴുതുകയാണേല്‍ 'വളര്‍ന്നു വരുന്ന പാര്‍ട്ടി സ്ഥാനത്തോടൊപ്പം പ്രിന്‍സിപ്പലിനെ ചാക്കിലാക്കി നേടിയ മാര്‍ക്കും എന്നില്‍ ആങ്കുരിച്ചു' എന്ന് കൂടി ചേര്‍ക്കാന്‍ മറക്കരുതല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് മന്‍സൂര്‍ പാറമല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Loading...