21-06-2018

മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ജനുവരി വരെ എസ്‌ബിഐ പൂട്ടിയത് 41.2 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകൾ

National | ഡൽഹി


2017 ഏപ്രിൽ മുതൽ 2018 വരെയുള്ള കാലയളവിൽ 41.2 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടച്ചു. ശരാശരി പ്രതിമാസ ബാലൻസ് നിലനിർത്താൻ സാധിക്കാത്ത അൽകൗണ്ടുകളാണ് പൂട്ടിയത്. ബാങ്കിന് 41 കോടി സേവിംഗ്സ് അക്കൗണ്ടുകളാണുള്ളത് .

മധ്യപ്രദേശിൽ നിന്നുള്ള ചന്ദ്രശേഖർ ഗൗഡ് സമർപ്പിച്ച വിവരാവകാശ നിയമപ്രകാരം ഫെബ്രുവരി 28 നാണ് ബാങ്കിന്റെ പ്രതികരണം.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ ഏപ്രിൽ 1, 2017 മുതലാണ് മിനിമം ബാലൻസ് ഇല്ലാത്ത അകൗണ്ടുകൾക്ക് പിഴ ഈടാക്കാൻ തുടങ്ങിയത്.   സേവിംഗ്സ് അകൗണ്ടുകളിൽ മെട്രോപൊളിറ്റൻ മേഖലകളിൽ 3,000, സെമി-നഗര പ്രദേശങ്ങളിൽ 2000 ഗ്രാമീണ മേഖലയിൽ 1000 രൂപ എന്നിങ്ങനെ മിനിമം ശരാശരി പ്രതിമാസ ബാലൻസ് നിലനിർത്താൻ സാധിക്കാത്ത അകൗണ്ടുകളാണ് ബാങ്ക് അടച്ചത്.


Loading...