21-06-2018

​കണ്ണൂര്‍: ആർ.എസ്.എസിന്റെ ഏകപക്ഷീയ ആക്രമണം തുടരുന്നു.

Kerala | ​കണ്ണൂര്‍


കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾക്ക് ശമനമില്ല.  രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഇളവ് വന്നുവെന്ന് 
ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടു പിന്നാലെ രണ്ടിടങ്ങളിലായി ആർ.എസ്.എസ് സംഘർഷം അഴിച്ചുവിട്ടതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  • സിപിഎം ഓഫീസിന് ബോംബേറ് 
  • എസ്.ഡി.പി.ഐ പ്രവർത്തകൻറെ ഇരുകൈകളും വെട്ടിമാറ്റാൻ ശ്രമം 

സംഘർഷ ബാധിത പ്രദേശമായ മട്ടന്നൂരില്‍ സിപിഎം ഓഫിസിനു നേരെ ബോംബാക്രമണം നടന്നു. സിപിഎം നടുവനാട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ നാലോടെ ആക്രമണമുണ്ടായത്. ബോംബെറിഞ്ഞതിന് ശേഷം ഓഫിസിന്റെ ജനല്‍ച്ചിലുകളും ഫര്‍ണിച്ചറും തകര്‍ത്തു. 

അതേസമയം ചിറ്റാരിപ്പറമ്പിനു സമീപം വട്ടോളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണവം ലത്തീഫിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ കണ്ണവം പുതിയപുരയില്‍ അയ്യൂബി(22)നാണു വെട്ടേറ്റത്. ഇന്നലെ വൈകീട്ട് 4.30ഓടെയാണു സംഭവം. വാനില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇറക്കി മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

ഇരുകൈകള്‍ക്കും വെട്ടേറ്റ അയ്യൂബിനെ ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ 
പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കോഴിക്കോട് മിംസ് ആശുപത്രിയിലേക്കു മാറ്റി. ഒരാഴ്ച മുമ്പും അയ്യൂബിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ അമല്‍രാജിന്റെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി എത്തിയ സംഘമാണ് ആക്രമിച്ചതെന്നാണു പരാതി. കണ്ണവം എസ്‌ഐ കെ വി ഗണേഷിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

 


Loading...