വഴിയോര പച്ചക്കറി കച്ചവടക്കാരന് നേരെ പോലീസിന്റെ ക്രൂരത. റോഡരികില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് പോലീസ് പച്ചക്കറികള്‍ക്കു മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റി. പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ ശനിയാഴ്ച ഉച്ചയോടെയാണ് പോലീസിന്റെ നേതൃത്വത്തില്‍ ക്രൂരമായ അക്രമം നടന്നത്.
സുബൈര്‍ എന്നയാളുടെ കടയുടെ മുന്നില്‍ റോഡരികില്‍ പച്ചക്കറികള്‍ നിരത്തിവച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. പള്ളുരുത്തി എസ്.ഐ. ബിബിനാണ് പച്ചക്കറികളെല്ലാം റോഡിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് ആരോപണം. ജീപ്പ് ഡ്രൈവര്‍ സഹായിയായി. കുറെ പച്ചക്കറികള്‍ ജീപ്പിലിട്ട് പോലീസ് കൊണ്ടുപോയെന്നും സുബൈര്‍ പരാതിപ്പെടുന്നു.
തക്കാളി, വഴുതനങ്ങ, സവാള, വെള്ളരിക്ക, വെണ്ടക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളാണ് പോലീസ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. റോഡരികില്‍ പച്ചക്കറികള്‍ വില്‍ക്കരുതെന്ന് കുറച്ചു ദിവസം മുമ്പ് പോലീസ് കടയുടമയോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പച്ചക്കറികള്‍ കടയിലാണ് വച്ചിരുന്നതെന്ന് സുബൈര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശനിയാഴ്ച പോലീസ് ഒന്നും പറയാതെ സാധനങ്ങള്‍ വലിച്ചെറിയുകയായിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായും സുബൈര്‍ പറഞ്ഞു.
ഈ മാസം മുതൽ മാതൃഭൂമി പത്രം വീട്ടിൽ വരുത്തുന്നത് നിർത്തുകയാണ് എന്ന് മാതൃഭൂമി പത്രാധിപർക്ക...
വയൽ കിളികൾ മെയ് അഞ്ചിന് ലോങ്ങ് മാർച്ച് പ്രഖ്യാപിക്കും. കീഴാറ്റൂർ വയൽ സംരക്ഷണ സമിതിയുടെ നേതൃത്വ...
മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പി. മോഹൻദാസിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്...
കണ്ടംകാളി പുഞ്ചക്കാട് വയലിൽ (താലോത്ത് വയൽ) ഇന്ത്യൻ ഓയിൽ കോർപറേഷനും, ഭാരത് പെട്രോ കെമിക്കൽസ് ലിമിറ്റഡും സംയുകതമായി കൂറ്റൻ എണ്ണ സംഭരണി സ്ഥാപിക്കാനുള്ള നീക്കത്തിന് താൽക്കാലിക വിലക്ക്. പാരിസ്ഥിക ആഘാത പഠന റിപ്പോർട്ട് അപൂർണ്ണമാണ്, പൊതു ജനാഭിപ്രായം പദ്ധതിക്കെതിരാണ് എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടാണ് താൽക്കാലികമായിട്ടെങ്കിലും പദ്ധതിക്ക് തടയിട്ടത്. 70 ഏക്കർ...
തിരുവനന്തപുരം: സിപിഐ മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ പന്യൻ രവീന്ദ്രനെ ചവിട്ടിതാഴ്ത്തി നിലവിലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്താൻ സി പി ഐ പാർട്ടി കോൺഗ്രസിൽ തീരുമാനമുണ്ടാകാന്‍ സാധ്യത. രണ്ട് വര്‍ഷം മുൻപ് തന്നെ ഇതിനുള്ള ചുവടുവെപ്പുകൾ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ നയസമീപനങ്ങളുടെ കാര്യത്തിലും സംഘടനാപരമായും സിപിഐയ്ക്ക...