15-08-2018

​സാമ്പത്തിക പ്രതിസന്ധി , കേരളത്തിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കണം : ഗീത ഗോപിനാഥിന്റെ ഉപദേശം

Kerala | തിരുവനന്തപുരം


കേരളം കരടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. അതിനു പരിഹാരമായി സർക്കാർ സ്വകാര്യ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനു ആവശ്യമായ നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ ഉപദേശം. സംസ്ഥാനത്തിന്​ പെന്‍ഷനും ശമ്പളവും ബാധ്യതയാവുകയാണെന്ന്​ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്​ടാവ്​ ഗീത ഗോപിനാഥ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ കേരളം അഭിമുഖീകരിക്കുന്നതെന്നും ഗീത പറഞ്ഞു.

സംസ്ഥാനത്ത്​ സ്വകാര്യ മേഖലക്ക്​ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്ഥിതിയുണ്ടാവണം. അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ഉണ്ടാവണം. ജി.എസ്​.ടി ഭാവിയില്‍ സംസ്ഥാന സര്‍ക്കാറിന്​ നേട്ടമുണ്ടാക്കുമെന്നും ഗീത പ്രതീക്ഷ പ്രകടപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖമന്ത്രി പിണറായി വിജയനുമായും ധനമന്ത്രി തോമസ്​ ​െഎസക്കുമായി ചര്‍ച്ച നടത്തിയതായും ഗീത പറഞ്ഞു.

സാമ്പത്തിക ശാസ്​ത്ര പ്രൊഫസറായിരുന്നു ഗീത ഗോപിനാഥ്​ കേന്ദ്രസര്‍ക്കാറി​​െന്‍റ ഉപദേശക സമിതിയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്​. ഇൗ അനുഭവ സമ്പത്തി​​െന്‍റ പശ്​ചാത്തലത്തിലാണ്​ അവരെ മുഖ്യമന്ത്രിയുടെ ഉപദേശകയായി നിയമിച്ചത്​. ഹിന്ദുത്വ ശക്തികളുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന ഒരു ക്യാപിറ്റലിസ്റ് ഇക്കണോമിസ്റ് ആയ ഗീതയെ മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്‌ടാഷ്ടാവാക്കിയത് മുമ്പ് വലിയ ചർച്ചയായിരുന്നു. 


Loading...