17-08-2018

ഒഞ്ചിയത്ത് നടക്കുന്നത് ഫോട്ടോ സ്റ്റോറി

Kerala | ഒഞ്ചിയം


ഒഞ്ചിയത്ത് കഴിഞ്ഞ ദിവസം നടന്ന സിപിഎം ഗുണ്ടാ വിളയാട്ടത്തിൽ കോടിക്കണക്കിന് രൂപയുടെ സമ്പത്താണ് നശിപ്പിക്കപ്പെട്ടത്. അഞ്ചിലധികം പേർക്ക് പരിക്കുപറ്റി വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇരുപതിലധികം പേർക്കെതിരെ കള്ളക്കേസുകൾ ചുമത്തപ്പെടുന്നു. ഇത് നടക്കുന്നത് ജനാധിപത്യ കേരളത്തിലാണോ എന്നാണ് ആർ.എം.പി.ഐ ചോദിക്കുന്നത്?  ഈ ചോദ്യവും അവിടെ കാഴ്ചകളിൽ പതിഞ്ഞതും ഇവിടെ പകർത്തുന്നു.(ആർ.എം.പി.ഐ പ്രവർത്തകൻ മുക്കാട്ട് അശോകൻറെ കട )


(ആർ.എം.പി.ഐ പ്രവർത്തകൻ ഒ.കെ ചന്ദ്രൻറെ കാർ കത്തിച്ച നിലയിൽ)


( ഒ.കെ ചന്ദ്രൻറെ വീട് അടിച്ചു തകർത്ത് തീയിട്ടു )


(ഒഞ്ചിയം തയ്യിലിലെ ടി.പി സ്മാരകം തകർത്തു )

ബിബിത് കോഴിക്കളത്തിലിന്റെ ചെറിയ കുറിപ്പ് 

ഒഞ്ചിയത്തു, സി.പി.എം. ഓഫീസിനടുത്തുള്ള കട വെള്ളികുളങ്ങരയിലെ സഖാവ് അശോകേട്ടന്റേതാണ്. കടയിലെ സാധനങ്ങൾ കൊള്ള ചെയ്തിരിക്കുകയാണ്.നാദാപുരം മേഖലയിൽ കലാപം ഉണ്ടാകുന്പോൾ നടക്കുന്ന അതെ രംഗങ്ങൾ തന്നെയാണ് ഇവിടെയും അവർത്തിച്ചിരിക്കുന്നതു.എന്റെ തന്നെ കുടുംബക്കാരിയായ കോഴിക്കളത്തിൽ രേഖേച്ചിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും സി.പി.എം. അനുഭാവികളും സി.പി.എമ്മിന് തന്നെ കാലാകാലമായി വോട്ടു ചെയ്യുന്നവരുമാണ് . എസ.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ വരെ ആ കുടുംബത്തിൽ ഉണ്ട്. പക്ഷെ ഇതൊക്കെ ഉണ്ടാക്കുന്ന ചലനം വളരെ പതുക്കെയാണെങ്കിലും അവരും അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിനനുസരിച്ച അനുരണങ്ങളും വന്നിട്ടുണ്ട്. ചരിത്രത്തിൽ നിന്ന് ആരും ഒന്നും പഠിക്കുന്നില്ല എന്നതാണ് ചരിത്രം നൽകുന്ന ഏറ്റവും വലിയ പാഠം. ബംഗാളിൽ ഒരു സുപ്രഭാതത്തിൽ അടപടലെ എല്ലാം ഒലിച്ചുപോയപ്പോൾ മാത്രമാണ് അവർ കണ്ണ് തുറന്നതു. ഇവിടെ പറയുന്നതുപോലെ, അവിടെ ഒരു കുലംകുത്തിയും ഉണ്ടായിരുന്നില്ല. 
ഇപ്പോൾ പാർട്ടി ഓഫീസുവരെ വടക്കു കൊടുത്തു ലെനിനെയും സ്റ്റാലിനെയും പുറത്താക്കി അവിടെ ദുർഗ്ഗയും വിഗ്നേശ്വരനും വാസമുറപ്പിച്ചിരിക്കുകയാണ്. ബംഗാൾ അന്നും ഇന്നും യാഥാർഥ്യമാണ്.
തലമുറകൾ മാറുന്നു എന്ന് മാത്രം.

"യുക്തിയുക്തമായതെല്ലാം യാഥാർഥ്യമാണ് യാഥാർഥ്യമായതെല്ലാം യുക്തിയുക്തവും' എന്ന ഹെഗലിന്റെ വാക്കുകൾ സഖാവ് ഏംഗൽസ് ഉപയോഗിക്കുന്നത് അതുകൊണ്ടാണ്.
"എവിടെ നിൻ മാന്ത്രിക തൂലിക എവിടെ നീ വാഴ്ത്തിയ ദ്വാരക" എന്ന് ശ്രീകുമാരൻ തന്പി എഴുതിയതും മറ്റൊന്നല്ല. കടൽ വിഴുങ്ങുന്ന ദ്വാരകയെ നകുലൻ നോക്കുന്നിടത്താണ് എം.ടി.യുടെ രണ്ടാമൂഴം ആരംഭിക്കുന്നതും. അതുകഴിഞ്ഞാണ് വിജയിച്ച പാണ്ഡവർ,  രാജ്യം ഭരിക്കാനാവാതെ വാനപ്രസ്ഥത്തിന് പോകുന്നത്. പാഞ്ചാലി വീഴുന്നത്.  മനുഷ്യൻ മനുഷ്യൻ മാത്രമായ ഭീമൻ തിരിഞ്ഞു നിൽക്കുന്നത്.

 

 

റവല്യൂഷണറി യൂത്ത് ബ്ലോക്ക് സെക്രട്ടറി ടി.കെ സിബിയുടെ വീടും അടിച്ചു തകർത്തിട്ടുണ്ട്.

 


Loading...