15-08-2018

​ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാൻ സാധ്യത; സമരസ്ഥലത്തേക്ക് ജനങ്ങളുടെ ഒഴുക്ക്

Kerala | തിരുവനന്തപുരം


ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാൻ സാധ്യത. ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായി സമരം ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശം ഉയര്‍ന്ന സംഭവമായിരുന്നു ശ്രീജിവിന്റെ മരണവും, അനുജന് നീതിതേടിയുളള ശ്രീജിത്തിന്റെ സമരവും.സമരത്തിന് സാമൂഹ്യമാധ്യമങ്ങളിൽ പിന്തുണ നേടിയതോടെ യുവാക്കൾ പ്രത്യക്ഷ പിന്തുണയുമായി സെക്രെട്ടറിയറ്റ് പടിക്കൽ എത്തിത്തുടങ്ങി. അസ്വാഭാവികമായ ജനങ്ങളുടെ ഒഴുക്ക് സമരസ്ഥലത്തേക്ക് ഉണ്ട്. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയടക്കം വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ വന്നെങ്കിലും യുവാക്കൾ അവരെ തള്ളിപ്പറഞ്ഞിട്ടുണ്ട്. 

പൊലീസ് കസ്റ്റഡിയിൽ  കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ. ഇക്കാര്യം സര്‍ക്കാരിനെ സിബിഐ രേഖാ മൂലം അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Image may contain: 3 people, crowd, tree and outdoor

കഴിഞ്ഞ ഡിസംബര്‍ 22നാണ് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയയ്ക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെയും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് നിലവില്‍ ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ രേഖാമൂലം അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ്  സിബിഐ  ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച് മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം.

ശ്രീജിവിന്റെ മരണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 764 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ് സഹോദരന്‍ ശ്രീജിത്ത്. ശ്രീജിത്തിന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.


Loading...