17-08-2018

നവമിയെ തള്ളി ആര്‍ എസ് എസ് ന് ഒപ്പം സിപിഐഎം

Kerala | പത്തനംതിട്ട


ആർത്തവ വിലക്കിനെതിരെ ഫേസ്‌ബുക്കിൽ അഭിപ്രായം പ്രകടിപ്പിച്ചതിന് സംഘപരിവാർ ആക്രമിച്ച   ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന്റെ നിലപാടിനെ സി.പി.ഐ.എം തള്ളിപ്പറയുന്നു. മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന പരസ്യ പ്രസ്തവനകളെ അംഗീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്.

 ആര്‍ത്തവത്തെക്കുറിച്ചുള്ള നിലപാട് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിൻറെ പേരില്‍  സൈബര്‍ ഇടങ്ങളില്‍ നവമിയ്‌ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിദ്വേഷ പ്രചാരണവുമായി രംഗത്തുവന്നിരുന്നു.എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി നവമിയുടെ അനുജത്തി ലക്ഷ്മിയെയും  ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും സൈക്കിളിൽ നിന്ന് തെളിയിടുകയും ചെയ്തു. 

Image may contain: text

സി.പി.ഐ.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പാര്‍ട്ടി, വിശ്വാസത്തിനും വിശ്വാസികള്‍ക്കും എതിരല്ലെന്ന് വ്യക്തമാക്കുന്നു. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കപ്പെടുമ്പോള്‍ തന്നെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാകരുത്. വിശ്വാസികളും അവിശ്വാസികളും അടങ്ങുന്ന സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം. ഇരുകൂട്ടര്‍ക്കും അവരവരുടെ വിശ്വാസം വച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്
അത് പരസ്പരം വിദ്വേഷം വളര്‍ത്തുന്നതും മത സൗഹാര്‍ദ്ദം തകര്‍ക്കുന്നതും ആകരുത്. ബാലസംഘം ജില്ലാ പ്രസിഡന്റ് നവമി രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ കയറിയിട്ടുണ്ടെന്ന കമന്റ് പ്രകോപനത്തെത്തുടര്‍ന്ന് ഇട്ടതാണെന്നും ആ സമയത്ത് അമ്പലത്തില്‍ പോയിട്ടില്ലെന്നും വിശ്വാസികള്‍ക്ക് മനോവിഷമമുണ്ടാക്കിയതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും നവമി ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്.ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയില്ലെന്നും നിലപാടില്‍ മാറ്റമില്ലെന്നും നവമി വ്യക്തമാക്കി. നവമിയുടെ ഫേസ്ബുക്ക് പോസ്റ്റിനോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്ന്  എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ആല്‍ബിന്‍ വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനു  പാര്‍ട്ടി വിലക്കുണ്ട് എന്ന്  ഡൂൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.  

എന്നാൽ സോഷ്യൽ മീഡിയ പാർട്ടിയുടെ നിലപാടിന് എതിരെ രംഗത്ത് വന്നു ." കൊലയാളികളെ പോലും ന്യായീകരിക്കുന്ന പാർട്ടിക്ക്  അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്ന  ഒരു സ്ത്രീക്ക് ഒപ്പം നിക്കാൻ കഴിയില്ലേ" എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. 


Loading...