15-08-2018

​രൂപേഷിനെ പൂജപ്പുരയിലേക്ക് മാറ്റി; നടപടി സംശയാസ്പദം എന്ന് മകൾ ആമി

Kerala | തിരുവനന്തപുരം


മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വിയ്യൂർ ജയിലിൽ നിന്നും പൂജപ്പുര ജയിലിലേക്ക് മാറ്റി. ജയിൽ  ഡി. ജി. പി ശ്രീലേഖയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് രൂപേഷിനെ പൂജപ്പുരയിലേക്ക് ട്രാൻസ്ഫർ ചെയ്തത്. ഉത്തരവിനെതിരെ രൂപേഷിന്റെ മകൾ ആമി പ്രതിഷേധം രേഖപ്പെടുത്തി. ശ്രീലേഖ ഐ പി എസിന്റെ നടപടി സംശയാസ്പദമാണെന്ന് ആമി പറഞ്ഞു. 

 ജയിലിൽ കഴിയുന്ന തന്നെ കാണാനായി തുടർച്ചയായുള്ള യാത്രകൾ കാരണം  മകൾ ആമിയുടെ പഠനം പോലും തടസപ്പെട്ടു എന്നും 76 വയസ്സു പ്രായമായ ഉമ്മക്ക് (ഷൈനയുടെ ഉമ്മ) ദൂരം മൂലം തന്നെ കാണാൻ സാധിക്കുന്നില്ല എന്നും  തനിക്ക് കൂടുതൽ കേസുകൾ ഉള്ളത് കേരളത്തിലാണെന്നും  അതിനാൽ കേരളത്തിലേക്ക് തന്നെ ട്രാൻസ്‌ഫർ ചെയ്യണമെന്നുമുള്ള  രൂപേഷിന്റെ അപേക്ഷ പരിഗണിച്ച്  2016 ഡിസംബർ 20 ന് ആണ്  മഞ്ചേരി സെക്ഷൻ കോടതി ഉത്തരവ് പ്രകാരം രൂപേഷിനെ  വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ട് വന്നത്.   

ജനുവരി 10 നു രൂപേഷിനെ ഈ കോടതി വിധിയെ പ്രഹസനമാക്കിക്കൊണ്ടു രൂപേഷിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഡി.ജി.പി ഉത്തരവിറക്കിയത്. രൂപേഷിന്റെ പേരിൽ ഉള്ള കേസുകൾ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ ആണ് ഉള്ളത്. കൂടാതെ രൂപേഷിന്റെ കുടുംബവും തൃശൂരിലാണ്.  പുതിയതായി നിർമ്മിച്ച അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള അതീവ സുരക്ഷാ ജയിലും വിയ്യൂരിലാണ് ഉള്ളത് എന്നിരിക്കെ രൂപേഷിനെ പൂജപ്പുരയിലേക്ക് മാറ്റിയ നടപടി വിവാദമാകുന്നുണ്ട്. 

ആമിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്: 

രൂപേഷിനെ വിയ്യൂർ ജയിലിൽ നിന്നും പൂജപ്പുര ജയിലിലേക്ക് ട്രാൻസ്ഫെർ ചെയ്തുകൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവിൽ പ്രതിഷേധിക്കുന്നു..

കോയമ്പത്തൂർ ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്ന രൂപേഷ് നൽകിയ അപേക്ഷയിന്മേലാണ് 2016 ഡിസംബർ 20 ന് മഞ്ചേരി സെക്ഷൻ കോടതി ജഡ്ജ് ശ്രീ.എസ്. എസ് വാസൻ വിയ്യൂർ സെൻട്രൽ പ്രിസണിലേക്ക് ട്രാൻസ്‌ഫർ ചെയ്തത്. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തന്നെ കാണാനായി തുടർച്ചയായുള്ള യാത്രകൾ കാരണം മക്കൾ ബുദ്ധിമുട്ടുകയാണ്. മകൾ ആമിയുടെ പഠനം പോലും ഇതുമൂലം തടസപ്പെട്ടു. 76 വയസ്സു പ്രായമായ ഉമ്മക്ക് (ഷൈനയുടെ ഉമ്മ) ദൂരം മൂലം തന്നെ കാണാൻ സാധിക്കുന്നില്ല. തനിക്ക് കൂടുതൽ കേസുകൾ ഉള്ളത് കേരളത്തിലാണെന്നും കേസ് നടത്തിപ്പിന് കേരളത്തിലേക്കുള്ള ട്രാൻസ്‌ഫർ എളുപ്പമായിരിക്കുമെന്നും അതിനാൽ കേരളത്തിലേക്ക് തന്നെ ട്രാൻസ്‌ഫർ ചെയ്യണമെന്നുമായിരുന്നു രൂപേഷ് മഞ്ചേരി സെക്ഷൻസ് കോടതിക്ക് മുൻപിൽ നൽകിയ അപേക്ഷ. മഞ്ചേരി സെക്ഷൻ ജഡ്ജ് ശ്രീ.എസ്. എസ് വാസൻ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് ട്രാൻസ്‌ഫർ ചെയ്യുകയായിരുന്നു. ഒപ്പം രൂപേഷ് നിരോധിത സംഘടനകളിൽ അംഗമായത് കുട്ടികളുടെ തെറ്റല്ല, കേരള പോലീസിനും ജയിൽ ഉദ്യോഗസ്ഥർക്കും രൂപേഷിനുള്ള സുരക്ഷ നൽകാനുള്ള ശേഷിയുണ്ട്. ആയതിനാൽ സുരക്ഷാ പ്രശ്നം മൂലം ട്രാൻസ്‌ഫർ തടയേണ്ട ആവിശ്യമില്ലായെന്നും ജഡ്ജ്‌മെന്റിൽ കൂട്ടിച്ചേർത്തിരുന്നു.

മഞ്ചേരി സെക്ഷൻസ് കോടതി നൽകിയത് ട്രാൻസ്‌ഫർ ഓർഡർ (Crl.M.P.No. 1713/2016) ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുന്നു...

ജനുവരി 10 നു രൂപേഷിനെ ഈ കോടതി വിധിയെ പ്രഹസനമാക്കിക്കൊണ്ടു രൂപേഷിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഡി.ജി.പി ഉത്തരവിറക്കിയിരുന്നു. (G2 26838/2017/PRHQ dated 10.1.2018)
വിയ്യൂർ ജയിലിലേക്ക് ട്രാൻസ്‌ഫർ തന്നതിന്റെ പ്രധാന ഉദ്ദേശം 5 മണിക്കൂർ കോയമ്പത്തൂരിലേക്കും തിരിച്ചുമുള്ള 5 മണിക്കൂർ യാത്ര മൂലം ഞങ്ങൾക്കുണ്ടായികൊണ്ടിരിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തതുകൊണ്ടാണ്. എന്നാൽ എന്റെ വീട്ടിൽ നിന്നും 8 മണിക്കൂർ ദൂരെയുള്ള പൂജപ്പുര സെൻട്രൽ ജയിലിലേക്ക് രൂപേഷിനെ ട്രാൻസ്‌ഫർ ചെയ്യുന്നതിലൂടെ പ്രിസൺ ഡി. ജി. പി ശ്രീലേഖ ഐ. പി. എസ് ഉദ്ദേശിക്കുന്നത്? വിയ്യൂർ ജയിലിന് സുരക്ഷാ പ്രശ്നമില്ല എന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല പുതിയതായി നിർമ്മിച്ച അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള അതീവ സുരക്ഷാ ജയിലും വിയ്യൂരിലാണ് ഉള്ളത്. രൂപേഷിന് തെക്കൻ കേരളത്തിൽ 4 കേസുകൾ മാത്രമാണ് ഉള്ളത്. വടക്കൻ കേരളത്തിൽ മാത്രം ഇരുപതിലധികം കേസുകൾ ഉണ്ട്. പ്രിസൺ ഡി. ജി. പി ശ്രീലേഖ ഐ. പി. എസിന്റെ ഈ നീക്കം തികച്ചും സംശയാസ്പദമാണ്.


Loading...