15-08-2018

ലൗജിഹാദ് ആരോപണം: കോടതിക്ക് മുന്നിൽ പോലീസ് നോക്കിനിൽക്കേ ഹിന്ദുത്വ ഭീകരരുടെ ആക്രമണം

National | ല​ക്നോ


ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ലൗ ജി​ഹാ​ദ് ആ​രോ​പി​ച്ച് വീ​ണ്ടും ആ​ക്ര​മ​ണം. മൂ​ന്നു യു​വാ​ക്ക​ളെ കോ​ട​തി പ​രി​സ​ര​ത്ത് ഹിന്ദു യുവാവാഹിനി  എന്ന ഹിന്ദുത്വ ഭീകര സംഘടനാ പ്രവർത്തകർ  ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. യു​പി​യി​ലെ ബാ​ഗ്പ​തി​ലാ​യി​രു​ന്നു സം​ഭ​വം. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്. 

ബാ​ഗ്പ​ത് ജി​ല്ലാ കോ​ട​തി​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​ഞ്ചാ​ബി​ൽ​നി​ന്നു‌​ള്ള പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​നാ​ണ് ഇ​വ​ർ ബാ​ഗ്പ​തി​ൽ എ​ത്തി​യ​ത്. അ​ഭി​ഭാ​ഷ​ക​ന്‍റെ മു​റി​യി​ൽ ഇ​രി​ക്കു​മ്പോ​ൾ ഹി​ന്ദു യു​വ​വാ​ഹി​നി പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഹി​ന്ദു​പെ​ൺ​കു​ട്ടി​യെ അ​ന്യ​മ​ത​ത്തി​ൽ​പ്പെ​ട്ട​വ​ർ വി​വാ​ഹം ചെ​യ്യു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. വി​വാ​ഹം ചെ​യ്യാ​നെ​ത്തി​യ യു​വാ​വി​നെ​യും യു​വ​തി​യേ​യും ലൗജി​ഹാ​ദ് ആ​രോ​പി​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​ബ് പോ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

ലവ് ജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്രസുൽ എന്ന മുസ്ലിം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു ജീവനോടെ തീ വെച്ച് കൊന്ന വാർത്ത രാജ്യവ്യാപകമായി ചർച്ചയായതിനും ശേഷമാണ് ഇത്തരത്തിൽ വീണ്ടും ഹിന്ദു തീവ്രവാദികളുടെ ആക്രമണം ഉണ്ടാകുന്നത് എന്നത് ഗൗരവകരമാണെന്നു വിലയിരുത്തപ്പെടുന്നു. ലവ് ജിഹാദ് പ്രചാരണം സംഘപരിവാർ വീണ്ടും ശക്തമാക്കുന്നു എന്നാണു സൂചന 


Loading...