21-06-2018

​കീഴാറ്റൂർ പോലീസ്-സിപിഎം അതിക്രമങ്ങളിൽ പ്രതിഷേധിക്കുക: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

Kerala | കൊച്ചി


കീഴാറ്റൂർ വയൽക്കിളികളുടെ സമരപ്പന്തൽ പ്രാദേശിക  സിപിഎം നേതാക്കൾ പോലീസുമായി ചേർന്ന്  പൊളിച്ചു  തീയിട്ട,  പോലീസ്  ബലപ്രയോഗിച്ച്  വയൽക്കിളി സമര ക്കാരെ  അറസ്റ്റ് ചെയ്തു ക്കിയ നടപടികളിൽ പ്രതിഷേധിക്കുക. കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ബൈ​പ്പാ​സ് നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​ർ ഇന്ന് രാവിലെ   ദേ​ഹ​ത്ത് മ​ണ്ണെ​ണ ഒ​ഴിച്ച്‌  ആത്മഹത്യ ഭീക്ഷണി മുഴക്കിയിരുന്നു.ദേ​ശീ​യ പാ​ത​യ്ക്കാ​യി സ​ർ​വേ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ന്ന് രാ​വി​ലെ സ​മ​ര​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​​ത്.   മുൻപ് മന്ത്രി തന്നെ നൽകിയ ഉറപ്പ് വെല്ലുവിളിച്ചാണ് ഇപ്പോഴത്തെ സർവ്വേ നടപടികൾ. കടുത്ത വരൾച്ചയുo ഭക്ഷ്യ വിള കൃഷിയിലെ ഇടിവും നെൽവയൽ സംരക്ഷണത്തിന്റെ  അടിയന്തിര പ്രാധാന്യം  പരിസ്ഥിതി സാമൂഹ്യ ചിന്തകരും പ്രവർത്തകരും സജീവമായി ഉന്നയിക്കുന്ന ഒരു സമയത്ത്  അതിനെ എല്ലാം അവഗണിച്ച് കൊണ്ട് അങ്ങേയറ്റം ഭീകരമായി,  സാധാരണ കർഷകർ കേരളത്തിന്റെ  ദേശീയ താല്പര്യത്തെ എല്ലാ നിലക്കും പ്രതിനിധീകരിച്ച് കൊണ്ട് നടത്തിയ  ജനകീയ സമരത്തെ ഇവിധം സി പി എം ഭരണം ഇത്തരത്തിൽ  കൈകാര്യം ചെയ്തത്  അങ്ങേയറ്റം  അപലനീയമാണ്. കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടാനുള്ള ധാർമ്മികത പോലും ഇതോടെ സി.പിഎമ്മിന് നഷ്ടപ്പെട്ടു.  കേവലം ഒരു ബൈപ്പാസ് റോഡിന് വേണ്ടി നൂറുകണക്കിന് കൃഷിഭൂമി മണ്ണിട്ട്  നികത്താൻ നടത്തുന്ന നീക്കം നവ ലിബറൽ സാമ്പത്തിക താല്പര്യങ്ങളുടെ ഭാഗമായ വികസന പദ്ധതിയാണ്. വയൽകി ളി സമരത്തിന് നേരെ നടന്ന അതിക്രമം അതും നന്ദിഗ്രാം വെടി വെപ്പിന്റെ വാർഷികത്തിൽ ,സി.പിഎം അനുഭവത്തിൽ നിന്ന് പഠിക്കാൻ കഴിയാത്ത വിധം മുതലാളിത്ത വികസന മോഹങ്ങളുടെ ജീർണ്ണിച്ച പങ്കാളി മാത്രമായി അധപതിച്ചു എന്നാണ് വ്യക്തമാക്കുന്നത്.

അറസ്റ്റ് ചെയ്ത സമരക്കാരെ ഉടൻ  വിട്ടയക്കുകയും ,സർവ്വേ നടപടിയിൽ നിന്ന് പിന്മാറുകയും മാത്രമല്ല കീഴാറ്റൂരിൽ ആക്രമം നടത്തിയ പോലീസ് സി പി എം പ്രവർത്തകർക്കെതിരെ നിയമ  നടപടി സ്വീകരി ക്കണ മെന്നും ജനകീയ നഷ്യാവകാശ പ്രസ്ഥാനം ആവിശ്യപ്പെടുന്നു


Loading...