26-02-2018

​മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നത് ലൗ ജിഹാദ് എന്ന് വിളിക്കരുത് ഹൈകോടതി

Kerala | കൊച്ചി


തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രത്തിലെ അന്തേവാസിയായിരുന്ന ശ്രുതിയുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.മറ്റു മതസ്ഥനെ വിവാഹം കഴിക്കുന്നതിനെ ലവ് ജിഹാദ് എന്നോ ഘര്‍വാപ്പസി എന്നോ വിളിക്കരുത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു. യോഗ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ ലവ് ജിഹാദിന്റെ സൂചനകളില്ലെന്നും ഈ സാഹചര്യത്തില്‍ ശ്രുതിക്ക് അനീസിനൊപ്പം തുടരാമെന്നും കോടതി വ്യക്തമാക്കി.


യോഗ കേന്ദ്രത്തിനെതിരെ ശ്രുതി നല്‍കിയ ഹരജിയും ശ്രുതിയെ വിട്ടുകിട്ടണമെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് അനീസ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയും പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. എല്ലാ ഹേബിയസ് കോര്‍പസ് കേസുകളും സെന്‍സേഷനലൈസ് ചെയ്യാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വിവാദ യോഗാ കേന്ദ്രത്തിനെതിരായ ഹരജി തീര്‍പ്പാക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.


Loading...