15-08-2018

​ഹർത്താലിന്റെ മറവിൽ അക്രമം കെ ടി ജലീലിന്റെ വർഗീയ പ്രചാരണം പൊളിഞ്ഞു; സത്യാ പ്രതിജ്ഞാ ലംഘനം; ആക്രമിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സ്ഥാപനങ്ങൾ

Kerala | കോഴിക്കോട്


തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ താനൂരിൽ നടന്ന  അക്രമങ്ങളുടെ പേരില്‍  വര്‍ഗീയ പ്രചാരണം ശക്തം. ഹിന്ദുക്കളുടെ കടകൾ മാത്രം ആക്രമിച്ചു എന്ന ആരോപവും ആണ് ഉയർത്തിയത്. ഇത്തരത്തിൽ മനഃപൂര്വമായ വർഗീയ പ്രചാരണവുമായി രംഗത്തു വന്നതിൽ മന്ത്രി കെ ടി ജലീൽ അടക്കം ഉൾപ്പെടും. കെ ടി ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്ന് വിമർശനം ഉയർന്നു കഴിഞ്ഞു. 

 ഹര്‍ത്താലിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ എല്ലാ വിഭാഗത്തിലുംപെട്ടവരുടെതുമായി 19 കടകള്‍  ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത് മറച്ചുവെച്ചാണ് രാജ്യവ്യാപകമായ വിദ്വേഷ പ്രചാരണം നടക്കുന്നത്.

തിങ്കളാഴ്ച നടന്ന ഹര്‍ത്താലില്‍ താനൂരിലെ 19 വ്യാപാര സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ കെ ആര്‍ ബേക്കറിയും ഒരു പടക്കക്കടയും ചൂണ്ടിക്കാട്ടി ഒരു വിഭാഗത്തിനെതിരെ വര്‍ഗീയമായ ആക്രമണം നടന്നുവെന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിലുണ്ടായി. മന്ത്രി കെ ടി ജലീല്‍ താനൂരിലെത്തി നടത്തിയ പ്രസ്താവനയും ഒരു വിഭാഗത്തിന്‍റെ സ്ഥാപനങ്ങള്‍ മാത്രം ആക്രമിക്കപ്പെട്ടു എന്ന പ്രതീതിയുണ്ടാക്കി.

എന്നാല്‍ ആക്രമിക്കപ്പെട്ട സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ തേടിയ മീഡിയാവണ്‍ ചാനൽ പുറത്തു വിട്ടു. 19 ല്‍ 13 സ്ഥാപനങ്ങളും മുസ്ലിം വിഭാഗത്തില്‍ പെട്ടവരുടെ ഉടമസ്ഥതയിലുള്ളതാണ്. ആറെണ്ണമാണ് ഹിന്ദുവിഭാഗത്തില്‍ പെട്ടവരുടെ ഉടമസ്ഥതയിലുള്ളത്. ആക്രമിക്കപ്പെട്ട പടക്കക്കട ബിജെപി പ്രാദേശിക നേതാവിന്റേതാണെങ്കില്‍ മംഗല്യ സാരീസ് എന്ന സ്ഥാപനം മുസ്ലിംലീഗ് മുനിസിപ്പല്‍ പ്രസിഡണ്ടിന്‍റേതാണ്. 

കെ.ആര്‍ ബേക്കറി കുത്തിത്തുറന്ന് കൊള്ളയടിച്ചവര്‍ പ്രദേശത്തെ സി പി എം  സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.

 


Loading...