21-06-2018

​നന്ദിഗ്രാം വെടിവെപ്പ് ദിനത്തിൽ കീഴാറ്റൂർ സമരപ്പന്തൽ സിപിഎമ്മുകാർ പൊളിച്ചു തീയിട്ടു

Kerala | പയ്യന്നൂർ


കീഴാറ്റൂർ വയൽക്കിളികളുടെ സമരപ്പന്തൽ സിപിഎം പ്രവർത്തകർ പൊളിച്ചു  തീയിട്ടു. തുടർന്ന് പോലീസ് വയൽക്കിളികളെ അറസ്റ്റ് ചെയ്തു നീക്കി.  കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ബൈ​പ്പാ​സ് നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​ർ ഇന്ന് രാവിലെ   ദേ​ഹ​ത്ത് മ​ണ്ണെ​ണ ഒ​ഴിച്ച്‌  ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ദേ​ശീ​യ പാ​ത​യ്ക്കാ​യി സ​ർ​വേ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ന്ന് രാ​വി​ലെ സ​മ​ര​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​​ത്.  

Image may contain: 8 people, people standing, crowd and outdoor

സമരപ്രവർത്തകർ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് വൈക്കോൽ കൂനകൾക്ക് തീ കൊളുത്തിയാണ് പ്രതിഷേധിച്ചത്. അമ്പതോളം വരുന്ന സമരപ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് സിപിഐഎം സമര പ്രദേശത്തേക്ക് പുറത്തുനിന്നുള്ള ആളുകൾ എത്തുന്നത് തടയാൻ ചെക്ക് പോസ്റ്റ് സ്ഥാപിച്ചതായി സമരപ്രവർത്തകർ പറഞ്ഞു. നന്ദി ഗ്രാം വെടിവെപ്പിന്റെ വാർഷിക ദിനത്തിൽ നന്ദിഗ്രാമിനെ ഓർമ്മിപ്പിക്കുന്ന അതിക്രമമാണ് സിപിഎം കീഴാറ്റൂർ എന്ന  നടത്തുന്നത്. 

Image may contain: 4 people, people standing, crowd and outdoor

രാ​വി​ലെ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ സ​ർ​വേ​യ്ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തോ​ടെ​യാ​ണ് സ​മ​ര​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്ത്രീ​ക​ള​ട​ക്കം നൂ​റോ​ളം ആ​ളു​ക​ളാ​ണ് സ​മ​ര​രം​ഗ​ത്തു​ള്ള​ത്. ബൈ​പ്പാ​സ് നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു ഇത് ലംഘിച്ചാണ് സർവ്വേ പുനരാരംഭിച്ചത്. 


Loading...