15-08-2018

ഭക്ഷണം എടുത്തത്തിന്റെ പേരില്‍ ആദ്യമായല്ല ഒരു ആദിവാസി ഇവിടെ കൊല്ലപെടുന്നതെന്ന്: സി.പി റഷീദ്

Kerala | കൊച്ചി


ഭക്ഷണം എടുത്തത്തിന്റെ പേരില്‍ ആദ്യമായല്ല ഒരു ആദിവാസി ഇവിടെ കൊല്ലപെടുന്നതെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം  സംസ്ഥാന പ്രസിഡന്റ് സി.പി റഷീദ്. മധുവിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തിൻറെ പൂർണ്ണരൂപം 

പ്രബുദ്ധ ആധുനിക ജനാധിപത്യ കേരളത്തിന്റെ ഒരു കൈതെറ്റല്ല  മധുവിന്റെ കൊലതകം എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ  നാല്പതു വര്‍ഷമായി അട്ടപാടിയില്‍  ഒരാദിവാസി  പോലും  കൊല്ലപെടാത്ത ഒരു ദിവസം പോലും   ഉണ്ടായിട്ടില എന്ന യാഥാര്‍ഥ്യം തിരിച്ചറിയണം .

പണിയ സമൂഹത്തില്‍ പെട്ട നൂറോളം പേരെയാണ് വയനാട്ടില്‍ നിന്ന് കുടകില്‍ ഇഞ്ചി തോട്ടത്തില്‍ പണിക്കു പോയിട്ട് മദ്യം  മാത്രം കൊടുത്തു  കൂലി  കൊടുക്കാതെ പീഡിപ്പിച്ച് കൊന്നത്. ആദിവാസിക്കുഞ്ഞുങ്ങള്‍ പോഷകാഹാരമില്ലാതെ കൊല്ലപെടുമ്പോള്‍ പ്രതിഷേധമുണ്ടാവുകയോ കൊലയാളികള്‍ ശിക്ഷിക്ക പെടുകയോ  ഒരിക്കലും കേരളത്തില്‍ പതിവില്ല. ""മധുവിനെ നിങ്ങള്‍ പിടിച്ചു ഞങ്ങളെ ഏല്പിച്ച് തന്നാല്‍ ഞങ്ങള്‍ കൈകാര്യം  ചെയ്തോളം എന്ന് പോലീസ് ഞങ്ങളോട്  പറഞ്ഞു"". എന്ന് ഐഡിയ ഷോറൂമില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ  വാട്സ് ആപ് സന്ദേശം പറന്നുകൊണ്ടിരിക്കുന്നു. ലീഗിന്റെ പ്രവര്‍ത്തകന്‍ സെല്‍ഫി എടുത്തതേയുള്ളൂ  അക്രമത്തില്‍ പങ്കാളിയല്ല, എന്ന് മണ്ണാര്‍ക്കാട് എം എല്‍ എ  ഷംസുദീന്‍  പറയുന്നു, ലീഗിന്റെ ആക്രമണം എന്ന്  സിപിഎം  പറയുമ്പോള്‍ അക്രമികളുടെ കൂടെയുള്ള സിപിയെമ്മുകാരന്റെ ചിത്രങ്ങള്‍  ലീഗ് പുറത്ത് വിടുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും, തണ്ടര്‍ബോള്‍ട്ടിന്റെയും, പോലീസിന്റെയും,  പിന്തുണയോടെയാണ് മധുവിനെ ആക്രമിച്ചത്. മുക്കാലിക്ക് അടുത്തുള്ള  കടുകമണ്ണ  ഗ്രാമത്തില്‍ കുറച്ചധിക കാലം താമസിച്ച ഒരാളെന്ന നിലക്ക് എനിക്കറിയാം അവിടുത്തെ ജീപ്പ് ഡ്രൈവര്‍മാര്‍ അവിടുത്തെ കച്ചവടക്കാര്‍ എല്ലാം തന്നെ ആദിവാസികളോട് ഏറ്റവും ധിക്കാരപൂര്‍വമായാണ് പെരുമാറിയിരുന്നത്. ഏത് ഒരാള്‍ക്കും അവിടെ ചെന്നാല്‍ മനസിലാക്കാന്‍ പറ്റും . 
   
Image may contain: 8 people

മധുവിനെകുറിച്ച് പറഞ്ഞു പരത്തുന്നത്  അയാള്‍ കാട്ടില്‍ ജീവിക്കുന്ന ആധുനികതയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരാളാണെന്നാണ്. മധു പാലക്കാട് ടെക്നിക്കല്‍ സ്കൂളില്‍ പഠിക്കാന്‍ പോയിരുന്ന ആളാണ്‌. തലക്കടിയേറ്റ് മാനസ്സിക അസ്വാസ്ഥ്യം ഉണ്ടായ  വ്യക്തിയാണ് അയാള്‍. അതിനു ശേഷമാണ് മധു പൊതു സമൂഹത്തില്‍ നിന്ന് മാറിപോയത് എന്ന യാഥാര്‍ഥ്യം അട്ടപാടിയില്‍ പലരും പറയുന്നു .   

ഭക്ഷണം എടുത്തത്തിന്റെ പേരില്‍ ആദ്യമായല്ല ഒരു ആദിവാസി ഇവിടെ കൊല്ലപെടുന്നത്.വയനാട്ടിലെ ഒരു സുറിയാനി പള്ളീലച്ചന്റെ വീട്ടുമുറ്റത് കളിച്ചുകൊണ്ടിരുന്ന രണ്ടു ആദിവാസികുട്ടികളായ ബാബുവും, മൂച്ചയും വിശന്നപ്പോള്‍ വീട്ടില്‍ കയറി ഭക്ഷണം എടുത്ത് കഴിച്ചതിനു കൊള്ളക്ക്  കേസുകൊടുത്തു പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് എതിരെ. അവര്‍ പ്രയപൂര്ത്തിയായി വിവാഹം കഴിച്ച് ജീവിക്കുമ്പോള്‍ 2003 ഇല്‍ അവരെ പിടിച്ച് ജയിലടക്കുകയുംചെയ്തു.32 വയസുള്ള മൂച്ച എന്ന യുവാവ് അന്ന് ബത്തേരി വിട്ടതാണ്.അദ്ധേഹത്തിന്റെ ഭാര്യയും മക്കളും ഇപ്പോഴും ജോലിചെയ്ത് തനിയെ ജീവിക്കുന്നു.മൂച്ച പിന്നെ തിരിച്ച് വന്നിട്ടില്ല. ബാബു സെന്‍ട്രല്‍ ജയിലില്‍ അടക്കപെടുകയും.ടി ബി പിടിപെട്ട് പുറത്തുവന്ന് മരിക്കുകയും ചെയ്തു. 

Image may contain: 9 people, crowd

ഞങ്ങള്‍ 85 ഓളം പേരും ആദിവാസികളും, വിവിധ സംഘടനകളും  എല്ലാം ചേര്‍ന്ന് 200 പേര് ഒപ്പിട്ടു  അച്ഛന് കൊണ്ട് കൊടുത്തു .ഈ കേസ് പിന്‍വലിക്കണം .പക്ഷെ അയാള്‍ തയ്യാറായില്ല. സുറിയാനികളും, നായര്‍ പ്രമാണിമാരും,കോണ്ഗ്രസും, സിപിഐഎമ്മും, ബിജെപിയും,ലീഗും, എല്ലവരും കൂടി സര്‍വകക്ഷി മുന്നണി ഉണ്ടാക്കി  ബാബുവിനെ കുറ്റം വിധിച്ച് ആ നാട്ടില്‍ നിന്നും അടിച്ചോടിക്കാനുള്ള പദ്ധതി 2003 ലാണ് ഉണ്ടായത്.അന്ന് ശക്തമായ പ്രതിഷേധമുണ്ടാവുകയും അച്ഛന്റെ വീടാക്രമിക്കുകയും അച്ഛന്‍ അവിടുന്ന് ഓടിപോകേണ്ടിയും വന്നത് വയനാടിന്റെ ചരിത്രത്തിലെ ഒരധ്യായമായി നമുക്കറിയാം.       .

അട്ടപാടിയില്‍ ഓരോ ദിവസവും  ഒരാള്‍ വീതം കൊല്ലപെടുന്നു. അജിത ഉള്‍പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പൌരാവകാശ പ്രവര്‍ത്തകര്‍ 60  വര്‍ഷത്തെ അട്ടപാടിയിലേ കൊലപാതകത്തെകുറിച്ച് ഒരു വസ്തുതാന്വേഷണംനടത്തുകയും ,കരയുന്ന അട്ടപാടി എന്നൊരു ലഘു ലേഖ പ്രസിദ്ധീകരിക്കുകയും ചെയ്തു.അതിലെ കണക്ക് പ്രകാരം ഒരുദിവസം ഒരു ആദിവാസിവീതം കൊല്ലപെടുന്നു.പിന്നീട ഇങ്ങോട്ട് വരുമ്പോള്‍ സമരങ്ങളും , പ്രക്ഷോഭങ്ങളും ഉണ്ടായിട്ടും ആദിവാസികള്‍ക്കെതിരെ കൊലവിളിക്ക് യാതോരവസാനവും ഉണ്ടായിട്ടില്ല. ഇവിടെ പട്ടിണികിടക്കുന്നത് ഒരു കുറ്റമാണ്. ആദിവാസിയാണെങ്കില്‍ വധശിക്ഷ ഒരു നിയമവും.

Image may contain: 1 person, standing, walking and outdoor

മലയാളി വംശവെറി ജഡ്ജിയും, പോലീസും,കുറ്റക്കാരും,പത്രക്കാരും,എല്ലാം അവര്തന്നെയായി തെരുവില്‍ ആദിവാസികളെ കൊന്നു തിന്നുമ്പോള്‍ ഈ വംശവെറിക്ക് എതിരെ ശക്തമായ തിരിച്ചടി ഉണ്ടാകാത്തിടത്തോളം ഇത് തുടരുക തന്നെ ചെയ്യും. അതുകൊണ്ട് ജനാധിപത്യ, പൌരാവകാശ, ദളിത്‌ ആത്മാഭിമാനത്തിന്റെ പ്രശനം എന്ന് പറയുന്നത് ഇവരെ കൈകാര്യം ചെയ്യുന്നതിന്റെ പ്രശനമാണ് എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഇത്തരം കൊലയാളികള്‍ ശിക്ഷിക്കപെടുകതന്നെ വേണം. അതുവരെ ഈ കൂട്ടയിമയും പ്രതിഷേധവും ശക്തമായി മുന്നോട്ടു പോകണം എന്നഭ്യര്‍ത്ഥിച്ച്ചുകൊണ്ട്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പേരില്‍ നിങ്ങള്‍ ഏവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍ .   


Loading...