17-08-2018

വിലാപയാത്രയല്ല തെരുവ് പിടിച്ചടക്കി ആദിവാസി കൂട്ട് : ആദിവാസി പ്രക്ഷോഭം ശക്തിപ്പെടുന്നു

Kerala | അട്ടപ്പാടി


വിലാപയാത്രയല്ല തെരുവ് പിടിച്ചടക്കി ആദിവാസി കൂട്ട്. മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ആദിവാസി സംയുക്ത പ്രതിഷേധ സമിതിയുടെ നേതൃത്വത്തിൽ ആദിവാസി കൂട്ട് സംഘടിപ്പിച്ചത്. അതുവഴി മധുവിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നീതിക്ക് വേണ്ടി പ്രതിരോധം തീർക്കുകയാണെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു.

അട്ടപ്പാടിയിൽ കയ്യേറ്റക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിൻറെ  മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അഗളി പോലീസ് സ്‌റ്റേഷന് മുന്നിൽ പൊതുദർശനത്തിന് വച്ചു.ശേഷം ആദിവാസി വിഭാഗത്തിന്റെ തെരുവ് കീഴടക്കുന്ന ആചാരപ്രകാരം കൂട്ട് സംഘടിപ്പിക്കുകയായിരുന്നു. തുടർന്ന് സംസ്കാരത്തിനായി മൃതദേഹം കൊണ്ടുപോയി.

പോസ്റ്റുമോർട്ടം റിപ്പോർട് സൂചിപ്പിക്കുന്നത് മധു അതിക്രൂരമായ മർദനത്തിനു വിധേയനായി എന്ന് തന്നെയാണ്. തലച്ചോറിലെ രക്ത സ്രാവവും, വാരിയെല്ല് ഒടിഞ്ഞതും, മർദിച്ചത്  കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ആയിരുന്നു എന്ന ശാസ്ത്രീയ തെളിവുകളാണ്. തലയിൽ ഭാരം കെട്ടിവെച്ച്  കിലോമീറ്ററുകൾ  നടത്തിക്കുകയും, ദാഹിച്ചു വെള്ളം ചോദിച്ചപ്പോൾ തലയിൽ വെള്ളം കമിഴ്ത്തി എന്നും റിപ്പോർട് ഉണ്ട്. മധു ഈ വിധം പീഡിപ്പിക്കപെടുന്നത്.  ഫോറെസ്റ് ഉദ്യോഗസ്ഥർ  നിഷ്‌ക്രിയരായി നോക്കി നിന്നിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു. തികച്ചും മനുഷ്യത്വ രഹിതമായ പീഠനങ്ങൾക്കാണ് മധു ഇരയായത് എന്ന് നിസംശയം പറയാം.

അതേസമയം കുറ്റക്കാർക്കെതിരെ ദലിത് പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കുക. പോലീസ്  കസ്റ്റഡിയിൽ ഉണ്ടെന്ന് പറയപ്പെടുന്നവരുടെ ചിത്രങ്ങൾ പുറത്ത് വിടുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് സമരം ശക്തമാക്കിയിട്ടുണ്ട്.കേരളത്തിൻറെ വിവിധഭാഗങ്ങളിൽ നിന്ന് ജനങ്ങൾ അട്ടപ്പാടിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. 


Loading...