21-06-2018

​കീഴാറ്റൂരിൽ സിപിഎം പ്രവർത്തകരുടെ സഹായത്തോടെ സർവേ നടപടി പുരോഗമിക്കുന്നു ; സമരം അടിച്ചമർത്തിയത് സിപിഎം-പോലീസ് ഗൂഡാലോചനയിൽ

Kerala | കണ്ണൂർ


കീഴാറ്റൂർ വയൽക്കിളി സമരത്തെ അടിച്ചമർത്തിയത് നന്ദിഗ്രാം മോഡലിൽ. പോലീസ് സിപിഎം ഗൂഡാലോചനയിലാണ് ഇന്ന് സമരപ്പന്തൽ പൊളിച്ച് തീയ്യിടുകയും സമര പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തത്. തുടർന്ന് സിപിഎം സഹകരണത്തോടെ സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലെ കർഷക സമരത്തെ കേരളത്തിലെ കർഷക- ഭൂ സമരങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന പ്രസ്താവനയ്ക്ക് പിറകെയാണ് ഈ നടപടി.

എട്ടോളം ഗ്രാമങ്ങളെ പൂര്‍ണമായും നശിപ്പിക്കുകയും, തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്ന ഭീകരമായ പാരിസ്ഥിതിക ആഘാതങ്ങൾ സൃഷ്ടിക്കുന്ന ചുങ്കപ്പാതയ്ക്കെതിരെയാണ് കർഷകർ സമരം ചെയ്യുന്നത്. 4.കി.മീ. നീളത്തില്‍ 60 മീറ്റർ വീതിയിൽ, 10 മീ. ഉയരത്തില്‍ മണ്ണ് നിരത്തേണ്ടി വരും ഈ വയല്‍ നികത്താന്‍ ഇതിന് തളിപ്പറമ്പ് പയ്യന്നൂര്‍ പോലുള്ള സമീപ പ്രദേശങ്ങളിലെ അവശേഷിക്കുന്ന കുന്നുകള്‍ ഇടിക്കേണ്ടി വരുമെന്നും സമര പ്രവർത്തകർ പറയുന്നു. 

Image may contain: 2 people, people standing, plant, tree, outdoor and nature

കീഴാറ്റൂർ തോട് നികത്തി പുതിയ അലൈൻമെന്റ് സർക്കാർ അവതരിപ്പിച്ചിരുന്നു. നെൽവയലുകൾ നികത്തി ഹൈവേ പണിയാനുള്ള നീക്കം ശക്തമായ ജനകീയ സമരത്തെ തുടർന്ന് സർക്കാരിന് നടപ്പാക്കാനാവാതെ പോയതോടെയാണ് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ സമര സമിതിക്കു മുന്നിൽ പുതിയ അലൈൻമെന്റ് മുന്നോട്ടു വെച്ചത്. 

നെൽവയലുകൾക്ക് അരികിലുള്ള അഞ്ചു മീറ്ററോളം വീതിയിലുള്ള തോട് നികത്തിക്കൊണ്ടാണ് പുതിയ അലൈൻമെന്റ് അവതരിപ്പിച്ചത്. എന്നാൽ ആ പ്രദേശത്തിന്റെ തന്നെ സ്വാഭാവിക ജൈവ വ്യവസ്ഥയെ തകിടം മറിക്കലാവും തോട് ഇല്ലാതാവുന്നതോടെയെന്നായിരുന്നു സമരസമിതി നിലപാട്. 

Image may contain: sky, outdoor and nature

അതേസമയം സമരപ്രവർത്തകരായ  അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. സർവ്വേ നടപടികൾക്ക് സിപിഎം പ്രാദേശിക നേതാക്കൾ കാവലിരിക്കുന്ന വീഡിയോയും ചിത്രങ്ങളും  പുറത്ത് വന്നിരിക്കുന്നത്. സമരത്തെ അവഹേളിച്ചും, പരിഹസിച്ചും ഫേസ്‌ബുക്ക് പോസ്റ്റുകൾ സിപിഎം അണികളിൽ നിന്ന്  വരുന്നുണ്ട്. 


Loading...