25-04-2018

ഇസഹാക്ക് എപ്പോഴും ഫാത്തിമയുടെ ചുമലില്‍: നാലുകൈകള്‍ നീട്ടി ഒരൊറ്റ ജീവിതം

Strike Out |


പ്രണയികളും ദമ്പതികളും സ്നേഹം പങ്കിടാന്‍ വരുന്ന മറൈന്‍ ഡ്രൈവിലെ കായലോരത്തൂടെ ഇങ്ങനെ ഒരു താജ്മഹല്‍ നടന്നു വരും. മുംതാസിന് കുടീരം പണിത ഷാജഹാനല്ല അത്, ഇസഹാക്കും ഫാത്തിമയുമാണ്. ഫാത്തിമയുടെ പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്ന ഇസഹാക്ക്. ഇസഹാക്കിന് ഫാത്തിമയുടെ ചെവിയില്‍ എപ്പോഴും മിണ്ടാം. രണ്ടു കാലുകളും നാലുകൈകളുമുള്ള ഒറ്റശരീരമാണപ്പോളവര്‍. യാചിക്കാന്‍ പടച്ചവന്‍ നാലുകൈകളെന്തായാലും കൊടുത്തിട്ടുണ്ട്. ഫാത്തിമയ്ക്ക് ഇസഹാക്ക് ജീവിതത്തില്‍ ഭാരമേ അല്ല. പോളിയോ ബാധയെ തുടര്‍ന്ന് ചെറുപ്പത്തിലെ അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന ഇസാഹക്ക് ഇന്ന് ഫാത്തിമയുടെ ചുമലില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇസാഹക്കും ഫാത്തിമയും കൊച്ചിയില്‍ എത്തിയിട്ട് ഇരുപത് വര്‍ഷമായി. മഹാരാഷ്ട്രയിലെ കുര്‍ളയില്‍ നിന്നും കൊച്ചിയിലേക്ക് ട്രെയിന്‍ കേറുമ്പോള്‍ അവര്‍ക്ക് മനസ്സില്‍ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു. കേരളത്തിലെ ജനങ്ങള്‍ ഞങ്ങളെ കൈവിടരുതേയെന്ന്. ഏപ്രില്‍ വേനച്ചൂടിനെ വകവെയ്ക്കതെ കൊച്ചിയില്‍ ഇസാഹക്കും ഫാത്തിമയും തളരാതെ കൈനീട്ടുകയാണ് ജീവിക്കാനായി... ഇരുപതു വര്‍ഷം കൊണ്ട് ഇരുവരും നന്നായി മലയാളം പഠിച്ചു. പര്‍ദ്ധയാണ് ഫാത്തിമയുടെ വേഷം. ഇസഹാക്കിനെ ചുമലേറ്റി കരുത്തയായ സ്ത്രീ.കുര്‍ള സ്വദേശികളാണ് ഇരുവരും. അവിടെ നിന്നും പോരാനുണ്ടായ സാഹചര്യം ഇരുവരും പറഞ്ഞില്ല. രണ്ട് മക്കളുണ്ട് അവര്‍ നാട്ടില്‍ തന്നെയാണ്. മക്കളെ നല്ലനിലയില്‍ വളര്‍ത്തണം, അതിനാണ് കൊച്ചിയിലേയ്ക്ക് ട്രെയിന്‍ കയറിയത്.

Read more at: http://ml.naradanews.com/category/kerala/it-is-the-twentieth-year-since-fathima-reached-kochi-with-isahak-from-kurla-466855



Loading...