15-08-2018

​വീണ്ടും ട്രാൻസ് വേട്ട; ഇത്തവണ നാട്ടുകാർ മലപ്പുറത്ത് ജീവിക്കുന്നെങ്കിൽ ആണായി ജീവിച്ചാൽ മതി ഇല്ലെങ്കിൽ കൊന്നുകളയും

Investigation | മലപ്പുറം


മലപ്പുറം കോട്ടയ്ക്കലിൽ ട്രാൻസ്‌ജെൻഡറിന് നേരെ ബലാൽസംഗ ശ്രമം.  ഇന്നലെ വൈകീട്ടോടെയാണ് സംഭവം, റോഡിൽ തടഞ്ഞു നിർത്തി വസ്ത്രം ഊരിമാറ്റി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ലയ ഇപ്പോൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് ലയ പറയുന്നതിങ്ങനെ,

ട്രാൻസ്‌ജെൻഡർ സ്വത്വം തുറന്ന് പറഞ്ഞതിന്  ശേഷം വീട്ടിൽ നിന്ന് ഭക്ഷണം തരുന്നത് നിർത്തി. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുവാൻ ഹോട്ടലിലേക്ക് പോകും വഴിയാണ് ടാക്‌സി ഡ്രൈവറും നാട്ടുകാരനുമായ ശിഹാബുദ്ദീൻറെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു. ഇതിന് മുൻപ് ശിഹാബുദ്ദീൻ ലൈംഗിക അഭ്യർത്ഥന നടത്തിയിരുന്നു, അത് നിരസിച്ചതിനെ തുടർന്നാണ് നിരന്തരം ആക്രമണം നേരിടേണ്ടി വരുന്നത്.

Image may contain: one or more people and close-up

ഇന്നലെ വൈകീട്ട് ഉപദ്രവിക്കുമ്പോൾ, ഞാൻ ട്രാൻസ്ജെൻഡർ ആണെന്ന് പറയുകയും ഉപദ്രവിക്കരുതെന്നും അപേക്ഷിച്ചു, എങ്കിൽ എനിക്ക് നിൻറെ ലിംഗം കാണണമെന്ന് ആക്രോശിച്ചാണ് ശിഹാബുദ്ദീൻ നടുറോഡിൽ വച്ച് തുണി ഉരിയുകയും മർദ്ദിക്കുകയുമായിരുന്നു. മലപ്പുറത്ത് ജീവിക്കുന്നെങ്കിൽ ആണായി ജീവിച്ചാൽ മതി ഇങ്ങനെ നടക്കുകയാണെങ്കിൽ കൊന്നുകളയും എന്ന ഭീഷണിയും മുഴക്കി.

Image may contain: one or more people and close-up

കഴിഞ്ഞ കുറച്ച് കാലമായി ഷിഹാബുദ്ദീൻറെ നേതൃത്വത്തിൽ ഊര് വിലക്കിന് വിധേയയാവുകയാണ്. ഭക്ഷണം കഴിക്കുന്ന ഹോട്ടലുകളിൽ നിന്ന് എനിക്ക്  ഭക്ഷണം നൽകരുതെന്ന് ഷിഹാബുദ്ദീനും സംഘവും വന്ന് നിരന്തരം പറയുന്നുണ്ട്. വാഹന സൗകര്യം ഇല്ലാതാക്കാൻ ഓട്ടോ റിക്ഷാ ഡ്രൈവർമാരുടെ അടുത്തും സംസാരിക്കുന്നുണ്ട്. മലപ്പുറത്ത് ജീവിക്കാൻ അനുവദിക്കില്ല നാട് വിട്ട് പോകണം. ഈ മർദ്ദനത്തിന്റെ പേരിൽ കേസ് കൊടുത്താൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.


Loading...