15-08-2018

​ലൈംഗിക അതിക്രമങ്ങൾക്കെതിരെ "ടൈം​സ് അ​പ്പ്' ക്യാംപെയിന് തുടക്കമിട്ട് ഹോളിവുഡ് നടിമാർ

International | ന്യൂ​യോ​ർ​ക്ക്


ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​യ​ട​ക്കം‌ നേ​രി​ടു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ പോ​രാ​ടാ​ൻ കാ​ന്പ​യി​നു​മാ​യി ഹോ​ളി​വു​ഡ് ന​ടി​മാ​ർ. "ടൈം​സ് അ​പ്പ്' എ​ന്ന പേ​രി​ട്ട കാ​മ്പെ​യി​ന് പി​ന്തു​ണ​യു​മാ​യി മു​ന്നൂറി​ല​ധി​കം ന​ടി​മാ​രും എ​ഴു​ത്തു​കാ​രും സം​വി​ധാ​യ​ക​രു​മാ​ണ് രം​ഗ​ത്തു​ള്ള​ത്. ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രെ​യു​ള്ള നി​യ​മ പോ​രാ​ട്ട​ത്തി​ന് പ​ണം സ​മാ​ഹ​രി​ക്ക​ലാ​ണ് കാ​മ്പെ​യി​നി​ന്‍റെ ല​ക്ഷ്യം. 

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ലൈം​ഗീ​ക അ​തി​ക്ര​മം നേ​രി​ടു​ന്ന​വ​രെ ലിം​ഗ​ഭേ​ദ​മി​ല്ലാ​തെ സ​ഹാ​യി​ക്കാ​നാ​ണ് തീ​രു​മാ​നം. 15 മി​ല്യ​ൺ ഡോ​ള​ർ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച കാ​മ്പെ​യി​നി​ലൂ​ടെ ഇ​തു​വ​രെ 13 മി​ല്യ​ൺ ഡോ​ള​ർ സ​മാ​ഹ​രി​ച്ചു. ന​താ​ലി പോ​ർ​ട്ട്മാ​ൻ, റീ​സെ വി​തെ​ർ​സ്പൂ​ൺ, കെ​റ്റ് ബ്ലാ​ൻ​ഷെ​റ്റ്, ഇ​വ ലോം​ഗോ​റി​യ തുടങ്ങിയ പ്ര​മു​ഖ​ർ കാ​മ്പെ​യി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തു​ണ്ട്. 

നേ​ര​ത്തെ, ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​യ​ട​ക്കം പ​ല സ്ത്രീ​ക​ളും ത​ങ്ങ​ൾ നേ​രി​ട്ട ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളെ​യും ചൂ​ഷ​ണ​ങ്ങ​ളെ​യും സ​ഭ്യ​മ​ല്ലാ​ത്ത പെ​രു​മാ​റ്റ​ങ്ങ​ളെ​യും തു​റ​ന്നു പ​റ​യു​വാ​നും അ​ത് അ​നു​ഭ​വി​ച്ച​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​വാ​നാ​യും തു​ട​ങ്ങി​വ​ച്ച മീ ​റ്റൂ കാ​ന്പ​യി​ൻ ലോ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഹോ​ളി​വു​ഡ് നി​ർ​മാ​താ​വ് ഹാ​ർ​വി വെ​യ്ൻ​സ്റ്റീ​ൻ, ന​ട​ൻ കെ​വി​ൻ സ്പാ​സി എ​ന്നി​വ​ർ​ക്കെ​തി​രെ ന​ടി​മാ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വ​ലി​യ വി​വാ​ദ​മാ​ണ് സൃ​ഷ്ടി​ച്ച​ത്.

മീ റ്റൂ ക്യാമ്പയിനിംഗ് ശക്തിപ്പെട്ടത് സമൂഹത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. നിരവധി അതിക്രമങ്ങൾ അതുവഴി പുറത്ത് വന്നിരുന്നു. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് മനോബലം പകരുവാൻ കഴിഞ്ഞിരുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസറും ഇസ്ളാമിക പണ്ഡിതനുമായ താരിഖ് റമദാന് എതിരെ മാത്രം ഏഴ് ആരോപണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. 


Loading...