26-02-2018

'' സ്റ്റോപ്പ് അദാനി '' ആസ്ട്രേലിയയിലാകെ അദാനിക്കെതിരെ പ്രതിഷേധം

International | സിഡ്നി


അദാനി ഗ്രൂപ് ആസ്‌ത്രേലിയിൽ ആരംഭിക്കാൻ പോകുന്ന കൽക്കരി ഖനിക്കെതിരെ വ്യാപക പ്രതിഷേധം. ആസ്‌ത്രേലിയയിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനിയാണ് അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന ക്യൂൻസ് ലാൻഡ് പ്രോജക്ട്.ഖനി ആരംഭിച്ചാൽ ക്യൂൻസ് ലാൻഡിനു സമീപം കടലിൽ സ്ഥിതി ചെയ്യുന്ന 2300 കിലോ മീറ്റർ പടർന്നു കിടക്കുന്ന പവിഴപുറ്റ് സമുച്ചയം നശിക്കുകയും ആഗോള താപനം വർദ്ധിക്കുകയും ചെയ്യും എന്നുള്ളതാണ് പരിസ്ഥിതി പ്രവർത്തകരും ഖനിക്കെതിരായി പ്രതിഷേധം സംഘടിപ്പിക്കുന്ന സംഘടനകളും ഉന്നയിക്കുന്ന പ്രധാന ആശങ്ക.

30 ഓളം പരിസ്ഥിതി സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെയാണ്  സ്റ്റോപ്പ് അദാനി കാമ്പ്യയിനുകൾ സംഘടിപ്പിക്കപ്പെടുന്നത്.ബീച്ചുകളിലും പ്രധാന നഗരങ്ങളിലും പ്രവർത്തകർ മനുഷ്യ ചങ്ങല തീർത്ത് സ്റ്റോപ്പ് അദാനി എന്ന് എഴുതിയായിരുന്നു പ്രതിക്ഷേധം.

അദാനി ഗ്രൂപ്പിന് സർക്കാർ ലോൺ നൽകരുതെന്നും പ്രതിഷേധക്കർ ആവശ്യപ്പെട്ടു.ആസ്‌ത്രേലിയൻ സർക്കാർ ഒരു ബില്യൺ ഡോളർ പ്രോജക്ടിന് അനുവദിക്കാൻ തീരുമാനിച്ചിരുന്നു. '' ജനങ്ങൾ നൽകിയ നികുതി ലോണായി അനുവദിച്ച് ക്യൂൻസ് ലാൻഡിനെ ഇല്ലാതാക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണ് ഇത് ഒരു കാരണ വച്ചാലും അനുവദിക്കില്ല.'' ബ്ലായിർ പാലീസ് എന്ന പ്രതിഷേധ പ്രവർത്തകൻ പറയുന്നു.തങ്ങൾ നടത്തിയ സർവ്വെയിൽ രാജ്യത്ത് 55 ശതമാനം ജനങ്ങളും പദ്ധതിക്ക് എതിരാണെന്നും അവർ അവകാശപ്പെട്ടു.
Inline images 2
ആഗസ്ത് മാസത്തിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 1000 കോടി(16 .5  ബില്യൺ ഡോളർ ) രൂപയുടെ ക്യൂൻസ് ലാൻഡ് പ്രോജക്ട് ഒക്ടോബറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദാനിയുടെ പ്രോജക്ടിനെതിരെ പ്രതിഷേധക്കാർ നൽകിയ രണ്ട് അപ്പീലുകൾ ബിർസ്ബൻ കോടതി ആഗസ്ത് 25 ന് തള്ളിയിരുന്നു.2010 ലാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പുകളും കോടതി വ്യവഹാരവുമായി പദ്ധതി പ്രവർത്തനങ്ങൾ നീണ്ടു പോവുകയായിരുന്നു.


Loading...