15-08-2018

​ആണവ ബട്ടൺ എപ്പോഴും എന്റെ മേശപ്പുറത്തുണ്ട് അമേരിക്കയ്ക്ക് കിം ജോങ്-ഉനിന്റെ പുതുവത്സര സന്ദേശം

International | നോർത്ത് കൊറിയ


പുതുവർഷ ദിനത്തിൽ ആണവായുധ ശക്തിയാണെന്നു പ്രഖ്യാപനവുമായി നോർത്ത് കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ പുതു വർഷ സന്ദേശം. പുതുവർഷ സന്ദേശത്തിൽ നോർത്ത് കൊറിയൻ നേതാവ് കിം ജോങ്-ഉൻ തന്റെ രാജ്യത്തോട് ആണവ യുദ്ധക്കപ്പലുകളും മിസൈലുകളും വൻതോതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. പുതുവർഷ സന്ദേശത്തിൽ  "ആണവ ബട്ടൺ എല്ലായ്പ്പോഴും എന്റെ മേശയിലാണെന്ന്" അമേരിക്കയ്ക്ക് മുന്നറീപ്പ് നൽകാനും കിം മറന്നില്ല. രാജ്യം ആണ്വായുധങ്ങൾ നിർമ്മിച്ച് കഴിഞ്ഞതായും കിം ജോങ് ഉൻ. 

'' ഇത് ബ്ലാക്ക്മെയിൽ അല്ല, യാഥാർത്ഥ്യമാണ്. നോർത്ത് കൊറിയ ആണവായുധ നിർമ്മാണം പൂര്ത്തീകരിച്ചു '' . കിം സന്ദേശത്തിൽ പറഞ്ഞു. 2017 ൽ ആണവായുധ പരീക്ഷണങ്ങളുടെ  പരമ്പരകൾ തന്നെ നോർത്ത് കൊറിയ നടത്തുകയുണ്ടായി. സെപ്തംബറിൽ 2017 ലെ ആറാമത്തെ പരീക്ഷണവും അവർ പരീക്ഷിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ ശക്തിയുള്ളതുമായ ഹൈഡ്രജൻ ബോംബ് പരീക്ഷണം ലോകരാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ചും ലോക പോലീസ് ചമയുന്ന അമേരിക്കയിൽ നിന്നും രൂക്ഷ വിമർശനങ്ങൾ ഉയരാൻ കാരണമായി. ഡിസംബറിൽ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ കൊറിയക്കുമേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. 

'' ഇനിയും ഞാൻ ആയുധ പരീക്ഷണ പദ്ധതികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും 2017  ൽ രാജ്യത്തെ ആണവായുധ ശക്തിയാക്കും എന്ന ഞങ്ങളുടെ ലക്‌ഷ്യം കൈവരിച്ചിരിക്കുന്നതായും ''  കിം പറഞ്ഞു. 

'' നമുക്ക് കാണാം നമുക്ക് കാണാം '' എന്നാണു കിം ജോംഗ് ഉന്നിന്റെ ആണവായുധത്തിന്റെ ബട്ടൺ മേശപ്പുറത്ത് ഉണ്ട് എന്ന പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതെന്ന് ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. 


Loading...