21-06-2018

കുവൈത്തിൽ സർക്കാർ സ്ഥാപനങ്ങൾ പൂർണ്ണമായും സ്വദേശി വൽക്കരിക്കുന്നു.

International | കുവൈറ്റ് സിറ്റി


സമ്പൂർണ്ണ  സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റില്‍ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വിദേശികളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നു. കഴിഞ്ഞ 2 വര്‍ഷമായി സര്‍ക്കാര്‍ മേഖലയില്‍, സര്‍ക്കാര്‍ ഉപദേശകര്‍, ഡോക്ടര്‍, അധ്യാപകര്‍, തുടങ്ങിയവര്‍ക്ക് മാത്രമായിരുന്നു നിയമനം ഉണ്ടായിരുന്നത്.നിലവില്‍ 30 ശതമാനത്തോളം വിദേശികള്‍ സര്‍ക്കാര്‍ പൊതുമേഖലയില്‍ ഇപ്പോള്‍ സര്‍വീസിലുണ്ട്.

പാര്‍ലമെന്റില്‍ എം.പി.മാര്‍ ഉന്നയിച്ച ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് പുതിയ നീക്കങ്ങള്‍. സര്‍ക്കാര്‍ സര്‍വീസില്‍ ഇനി മുതല്‍ യാതൊരുവിധ പരിഗണനയും വിദേശികളെ നിയമിക്കുന്നതിനായി നല്‍കുകയില്ല. കൂടാതെ സമ്പൂർണ്ണ സ്വദേശിവത്കരണ നടപടികള്‍ക്ക് പാര്‍ലമെന്റ് ഉന്നതാധികാര സമിതിയുടെ എല്ലാവിധ സഹകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ പ്രത്യേക പാനല്‍ രൂപവത്കരിക്കുന്നുണ്ട്.


Loading...