15-08-2018

​ഇറാനിൽ ആഭ്യന്തരകലാപം രൂക്ഷമാകുന്നു

International | ടെഹ്‌റാൻ


കഴിഞ്ഞ ഒരാഴ്ച്ചയായി ഇറാൻ ഭരണകൂടത്തിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നു. പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളും വസ്തുക്കളും പ്രതിഷേധക്കാർ തകർത്തിട്ടുണ്ട്. ഇതുവരെയായി  21 പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത് എന്നാണു കണക്കാക്കുന്നത്. ആയത്തുള്ള ഖമേനിക്കും സർക്കാരിനുമെതിരെയാണ് യുവജനങ്ങളുടെയും തൊഴിലാളികളുടെയും പ്രതിഷേധം ശക്തമായിരിക്കുന്നത്. 

Image result for iran anti government protest

അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാണ് ജനങ്ങളെ തെരുവിലിറക്കിയത്. അയത്തൊള്ള റുഹൊള്ള ഖൊമേനിയുടെ നേത്രത്വത്തിൽ 1979 ലാണ് പഹ്ലവി രാജവംശത്തിൽ നിന്നും ജനങ്ങൾ വിപ്ലവത്തിലൂടെ  അധികാരം പിടിച്ചെടുക്കുന്നത്. വിപ്ലവാനന്തരം സാമ്പത്തിക സൂചികകളിൽ രാജ്യം വലിയ ഉയർച്ച നേടിയെങ്കിലും സാമ്പത്തിക രംഗത്തിന്റെ വളർച്ച മന്ദഗതിയിലായിരുന്നു. ഉയർന്നു വരുന്ന യുവജന സംഖ്യയെ ഉൾക്കൊള്ളാൻ മാത്രം പര്യാപ്തമായിരുന്നില്ല രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളർച്ച. 1979 ലെ ഷാ വിരുദ്ധ കാലഘട്ടത്തിൽ ഇസ്‌ലാമിക ചിന്തയ്ക്കു ഉണ്ടായിരുന്ന സ്വാധീനം പുതിയ തലമുറയിൽ നിലനിൽക്കുന്നില്ല എന്നതും സർക്കാരിനെതിരായ സമരം ശക്തമാകുന്നതിനു ഒരു കാരണമാണ് . കൃത്യമായ ഒരു നേതൃത്വം സമരത്തിനില്ല എന്നതാണ് ഇറാനിലെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സമരത്തിന്റെ ഏറ്റവും വലിയ പരാജയം. 

Iranian protesters chant slogans at a rally in Tehran, Iran, Saturday, Dec. 30, 2017. Iranian hard-liners rallied Saturday to support the country’s supreme leader and clerically overseen government as spontaneous protests sparked by anger over the country’s ailing economy roiled major cities in the Islamic Republic.
(ഡിസംബർ 30 ന് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന റാലി) 

സംഘടിക്കാനും അഭിപ്രായം പറയാനും ഉള്ള സ്വാതന്ത്ര്യം ഉറപ്പാക്കും എന്ന വാഗ്ദാനം നൽകിയാണ് നിലവിലെ പ്രസിഡന്റ് ഹസ്സൻ റൂഹാനി അധികാരത്തിലേറിയത് അതുകൊണ്ടു തന്നെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് സർക്കാരിന് മറ്റൊരു തലവേദനയാകും. 2015 ൽ ലോകശക്തികൾ ആണവ പരീക്ഷണങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പരീക്ഷണം നിർത്തിവെച്ച് ഉപരോധങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചു എന്നതാണ്  ഹസ്സൻ റുഹാനിയുടെ പറയപ്പെടാവുന്ന നേട്ടം. എന്നാൽ സർക്കാർ ഈ ഇടപെടൽ മൂലം ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത നേട്ടങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ല.

പ്രതിഷേധത്തെ കുറിച്ച് പ്രസിഡന്റ് നടത്തിയ അഭിപ്രായ പ്രകടനം ഇങ്ങനെയാണ്- '' ഇറാൻ ജനങ്ങൾക്ക് പ്രതിഷേധിക്കാനും സംഘടിക്കാനും ഉള്ള അവകാശങ്ങൾ ഉണ്ട്. എന്നാൽ പൊതു മുതൽ നശിപ്പിക്കപ്പെട്ടാൽ സർക്കാർ നോക്കിയിരിക്കും എന്ന് കരുതരുത്.'' ഔദ്യോഗിക ടെലിവിഷനിൽ അദ്ദേഹം നൽകിയ സന്ദേശത്തിൽ റൂഹാനി പറഞ്ഞു. 

Iranian students scuffle with police at the University of Tehran on Saturday during a demonstration driven by anger over economic problems.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. പലയിടത്തും സമരം അക്രമാസക്തമാകുന്നുണ്ട്. '' ഏകാധിപതി അധികാരമൊഴിയുക '' എന്നാണു പ്രകടനക്കാരുടെ മുദ്രാവാക്യം. ടെലിഗ്രാം, വാട്സാപ്പ് , ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയാ സംവിധാനങ്ങൾ പലയിടത്തും സർക്കാർ നിരോധിച്ചു. ചിലയിടങ്ങളിൽ  ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിട്ടുണ്ട്. 

അതേസമയം പ്രതിഷേധക്കാർക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ്ഹൗസും രംഗത്തെത്തി. എല്ലാ പാർട്ടികളും പ്രതിഷേധക്കാർക്കൊപ്പം നിൽക്കണമെന്നും ജനങ്ങളുടെ ശബ്ദം കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും വൈറ്റ്ഹൗസ് വാർത്താകുറിപ്പിൽ അറിയിച്ചു.എന്നാൽ ഇന്നലെയും ഇന്നുമായി സമരക്കാരെ നേരിടാൻ സർക്കാർ അനുകൂലികളും തെരുവിൽ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്. വിവിധ ലോകരാജ്യങ്ങൾ സമരക്കാർക്കും സർക്കാരിനും അനുകൂലമായി അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്.


Loading...